Uncategorized
സ്വർണവില വീണ്ടും 57,000 കടന്നു; നെഞ്ചിടിപ്പോടെ ഉപഭോക്താക്കൾ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. പവന് 560 രൂപയോളമാണ് വർധിച്ചത്. ഇതോടെ സ്വർണവില വീണ്ടും 57000 കടന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 57,280 രൂപയാണ്.
കഴിഞ്ഞ ഒരാഴ്ചയായി സ്വർണവിലയിൽ ചാഞ്ചാട്ടം പ്രകടമാണ്. ഇന്നലെ പവന് 80 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 7160 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5915 രൂപയാണ്. വെള്ളിയുടെ വിലയും കൂടിയിട്ടുണ്ട്. ഒരു രൂപയാണ് വർധിച്ചത്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 97 രൂപയാണ്.