Uncategorized
19കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ, ഒരുമാസത്തിനിടെ കൊന്നത് 5 പേരെ; ഞെട്ടി പൊലീസ്
അഹമ്മദാബാദ്: 19കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിയെ പിടികൂടി ചോദ്യം ചെയ്തപ്പോൾ ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഗുജറാത്തിലെ വാപിയിലാണ് സംഭവം. ഒരുമാസത്തിനിടെ ഇയാൾ പെൺകുട്ടിയെയടക്കം അഞ്ച് പേരെ കൊലപ്പെടുത്തിയെന്ന് പൊലീസിനോട് സമ്മതിച്ചു. ഹരിയാനയിലെ റോഹ്തക് നിവാസിയായ രാഹുൽ കരംവീർ ജാട്ട് എന്നയാളാണ് പ്രതി. ഗുജറാത്തിലെ വൽസാദിലെ വാപി റെയിൽവേ സ്റ്റേഷനിൽ നിന്ന് നവംബർ 24നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.