പ്രസവത്തിൽ കുഞ്ഞിന്റെ കൈയുടെ ചലന ശേഷി നഷ്ടപ്പെട്ടു; ആലപ്പുഴ വനിതാ ശിശു ആശുപത്രിക്കെതിരെ വീണ്ടും പരാതി
ആലപ്പുഴ വനിതാ ശിശു ആശുപത്രിക്കെതിരെ വീണ്ടും പരാതി. പ്രസവത്തിൽ കുഞ്ഞിന്റെ കൈയുടെ ചലന ശേഷി നഷ്ടപ്പെട്ടതായി കുടുംബം. ഡോക്ടർ പുഷ്പക്ക് എതിരെയാണ് ആരോപണം. വാക്വം ഡെലിവെറിയിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. ആറു മാസത്തിനുള്ളിൽ ഭേദമാകും എന്ന് ഉറപ്പു നൽകിയിരുന്നുവെന്നും കുഞ്ഞിന്റെ പിതാവ് വിഷ്ണു .
ഹൈറിസ്ക് ബ്ലീഡിങ് ഉണ്ടായിരുന്നു. എന്നാൽ ഇക്കാര്യങ്ങൾ ഡിസ്ചാർജ് സമ്മറിയിൽ പറയുന്നില്ലെന്ന് കുടുംബം പറയുന്നു. പകുതി സ്റ്റിച്ചിട്ട് ഡോക്ടർമാർ വീട്ടിൽ പോയെന്ന് കുടുംബം ആരോപിച്ചു. കുഞ്ഞിന്റെ കൈ പൊക്കാൻ നേരത്ത് കുഞ്ഞിന് വേദനയാണെന്നും മൂന്നു മാസം വരെ നോക്കാമെന്നാണ് ഡോക്ടർ പറയുന്നതെന്ന് കുടുംബം പറയുന്നു. മൂന്നു മാസം കഴിഞ്ഞിട്ടും ശരിയായില്ലെങ്കിൽ ശസ്ത്രക്രിയ വേണമെന്നാണ് പറയുന്നത്.അതസമയം അസാധാരണ അംഗവൈകല്യങ്ങളുമായി കുഞ്ഞ് പിറന്ന സംഭവം അന്വേഷിക്കാൻ ആരോഗ്യവകുപ്പ് പ്രതിനിധികൾ ഇന്ന് ആലപ്പുഴയിലെത്തും. ആരോഗ്യവകുപ്പ് അഡീ.ഡയറക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുക. കുഞ്ഞിനെ വിദഗ്ധ സംഘം ഇന്ന് പരിശോധിയ്ക്കും. അതേസമയം സംഭവത്തിന്റെ ഉത്തരവാദിത്തം ഡോക്ടർക്കെന്ന് ലാബ് ഉടമ പറഞ്ഞു. ലാബ് റിപ്പോർട്ട് പരിശോധിച്ച് മനസ്സിലാക്കേണ്ടത് ഡോക്ടർമാരെന്നും ശങ്കേഴ്സ് ലാബ് സിഇഒ മണികുമാർ പറഞ്ഞു.