Uncategorized
കാട്ടാനക്കൂട്ടവും വെളിച്ചക്കുറവും വെല്ലുവിളി; സ്ത്രീകളെ തെരയാൻ കാട്ടിലേക്ക് പോയ 2 സംഘം മടങ്ങി, തെരച്ചിൽ തുടരും
കൊച്ചി: കോതമംഗലം കുട്ടമ്പുഴയിൽ അട്ടിക്കളത്ത് വനത്തിലേക്ക് കയറിപ്പോയ പശുക്കളെ തെരയാൻ പോയ മൂന്ന് സ്ത്രീകൾക്കായി രാത്രി വൈകിയും തെരച്ചിൽ തുടർന്നെങ്കിലും കണ്ടെത്താനായില്ല. കാട്ടാനക്കൂട്ടവും വെളിച്ചക്കുറവും വെല്ലുവിളിയായതോടെ തെരച്ചിലിന് പോയ രണ്ട് സംഘം മടങ്ങിയെത്തി. രണ്ട് സംഘം കാട്ടിൽ തുടരുകയാണ്. നേരം വെളുക്കുന്നതോടെ തെരച്ചിൽ തുടരുമെന്നാണ് വിവരം. പശുക്കളെ തിരഞ്ഞ് വനത്തിലേക്ക് പോയ പാറുക്കുട്ടി, മായ, ഡാർലി സ്റ്റീഫൻ എന്നിവരെയാണ് കാണാതായത്. ഇവരെ കണ്ടെത്താൻ രാത്രി വൈകിയും തെർമൽ ക്യാമറ ഉപയോഗിച്ചുള്ള പരിശോധന തുടരുകയാണെന്ന് മലയാറ്റൂർ ഡിഎഫ്ഒ ശ്രീനിവാസ് അറിയിച്ചു.