Uncategorized

പ്രവാസികള്‍ക്ക് പുതിയ പാന്‍ കാര്‍ഡ് ലഭിക്കാനെന്താണ് വഴി? ഫീസ് എത്ര നൽകണം

നികുതിദായകര്‍ക്ക് പൂര്‍ണമായി ഡിജിറ്റല്‍ ആയി പാന്‍ സേവനം ലഭ്യമാക്കുന്നതിനായുള്ള പാന്‍ 2.0 പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. അധികം വൈകാതെ ക്യുആര്‍ കോഡ് സൗകര്യമുള്ള ഒരു പുതിയ പാന്‍ കാര്‍ഡ് ലഭിക്കും. നിലവിലെ പാന്‍കാര്‍ഡ് സോഫ്റ്റ്വെയര്‍ 15-20 വര്‍ഷം പഴക്കമുള്ളതാണെന്നും നവീകരിക്കേണ്ടതുണ്ടെന്നും കണ്ടാണ് പാന്‍ 2.0 നടപ്പാക്കാന്‍ കേന്ദ്രം തീരുമാനിച്ചത്. അതേ സമയം പ്രവാസികള്‍ക്ക് പാന്‍ കാര്‍ഡ് എത്രത്തോളം പ്രധാനപ്പെട്ടതാണെന്നും അവര്‍ക്ക് പുതിയ പാന്‍ കാര്‍ഡ് എങ്ങനെ ലഭിക്കുമെന്നും പരിശോധിക്കാം.

പ്രവാസികള്‍ക്ക് നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യണമെങ്കിലോ നാട്ടില്‍ എന്തെങ്കിലും ബിസിനസ് ഇടപാടുകള്‍ നടത്തണമെങ്കിലോ പാന്‍കാര്‍ഡ് നിര്‍ബന്ധമാണ്. ആവശ്യമായ രേഖകളും നിശ്ചിത ഫീസും സഹിതം ഫോം നമ്പര്‍ 49അ സമര്‍പ്പിച്ചുകൊണ്ട് ഒരു പ്രവാസിക്ക് പാന്‍ കാര്‍ഡിന് അപേക്ഷിക്കാം. പാന്‍കാര്‍ഡ് സേവന കേന്ദ്രങ്ങള്‍ വഴിയോ, യുടിഐഐഎസ്എല്‍ വഴി ഓണ്‍ലൈനായോ അപേക്ഷ നല്‍കാം

പ്രവാസികള്‍ക്ക് പാന്‍കാര്‍ഡ് ലഭിക്കണമെങ്കില്‍ എന്തെല്ലാം രേഖകള്‍ ആവശ്യമുണ്ട്?

പാസ്പോര്‍ട്ടിന്‍റെ പകര്‍പ്പ് പാന്‍ അപേക്ഷാ ഫോമിനൊപ്പം തിരിച്ചറിയല്‍ രേഖയായി നല്‍കണം. വിലാസത്തിന്‍റെ തെളിവായി ഇനിപ്പറയുന്ന ഏതെങ്കിലും രേഖകള്‍ സമര്‍പ്പിക്കേണ്ടതുണ്ട്:

1) പാസ്പോര്‍ട്ടിന്‍റെ പകര്‍പ്പ്; അല്ലെങ്കില്‍

2) താമസിക്കുന്ന രാജ്യത്തെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്‍റിന്‍റെ പകര്‍പ്പ്; അല്ലെങ്കില്‍

3) എന്‍ആര്‍ഇ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്‍റിന്‍റെ പകര്‍പ്പ്

എന്‍ആര്‍ഐ അപേക്ഷകര്‍ക്ക് സ്വന്തമായി ഇന്ത്യന്‍ വിലാസം ഇല്ലെങ്കില്‍, വിദേശത്തെ വീടോ, ഓഫീസ്േ വിലാസമായി നല്‍കാം. വിദേശത്തേക്കാണ് പാന്‍കാര്‍ഡ് അയയ്ക്കേണ്ടതെങ്കില്‍ 994 (അപേക്ഷാ ഫീസ് + ഡിസ്പാച്ച് ചാര്‍ജുകള്‍) രൂപ നല്‍കണം.

പാന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്തല്‍

പാന്‍ അപേക്ഷാ ഫോമിലെ പേര്, വിലാസം, ഒപ്പ് മുതലായവ പൂരിപ്പിക്കുമ്പോള്‍ പിന്തുടരുന്ന എല്ലാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാന്‍ കാര്‍ഡ് തിരുത്തലിനുള്ള ഫോം പൂരിപ്പിക്കുമ്പോള്‍ പാലിക്കേണ്ടതാണ്. പാന്‍കാര്‍ഡ് സേവന കേന്ദ്രങ്ങള്‍ വഴിയോ, യുടിഐഐഎസ്എല്‍ വഴി ഓണ്‍ലൈനായോ പാന്‍കാര്‍ഡ് തിരുത്തലിനുള്ള അപേക്ഷ നല്‍കാം.

ഒന്നില്‍ കൂടുതല്‍ പാന്‍ കാര്‍ഡുകള്‍ കൈവശം വച്ചാല്‍ പിഴ

ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ പാന്‍ നമ്പര്‍ കൈവശം വയ്ക്കാന്‍ കഴിയില്ല. ഒന്നില്‍ കൂടുതല്‍ പാന്‍ ഉള്ളതിന് 1961 ലെ ആദായനികുതി നിയമത്തിന്‍റെ 272 ബി വകുപ്പ് പ്രകാരം 10,000 രൂപ പിഴ ചുമത്തും. ഒരു വ്യക്തിക്ക് ഒന്നില്‍ കൂടുതല്‍ പാന്‍ അനുവദിച്ചിട്ടുണ്ടെങ്കില്‍, അധിക പാന്‍ കാര്‍ഡ് ഉടന്‍ സറണ്ടര്‍ ചെയ്യണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button