Uncategorized
മലപ്പുറത്ത് ഓടിക്കൊണ്ടിരിക്കെ യുവതിയുടെ ഇലക്ട്രിക് സ്കൂട്ടറിൽ നിന്നും പുക, കണ്ടത് നാട്ടുകാർ, കത്തി നശിച്ചു
മലപ്പുറം: തിരൂരിൽ യുവതി സഞ്ചരിച്ച ഇലക്ട്രിക് സ്കൂട്ടർ കത്തി നശിച്ചു. ഒഴൂർ സ്വദേശിയായ യുവതി സഞ്ചരിച്ച ഹീറോ കമ്പനിയുടെ ഇലക്ട്രിക് സ്കൂട്ടർ ആണ് കത്തി നശിച്ചത്. തിരൂരിൽ നിന്നും ഒഴൂരിലേക്ക് പോകുന്ന വഴി പൂക്കയിലെത്തിയപ്പോൾ വണ്ടിയിൽ നിന്ന് പുകയുയരുന്നത് നാട്ടുകാർ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. പിന്നാലെ തന്നെ സ്കൂട്ടർ നിർത്തിയതിനാൽ വലിയ അപകടം ഒഴിവായി. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന തീയണച്ചു.