Uncategorized
കാക്കനാട് ഡിഎൽഎഫ് ഫ്ലാറ്റിലെ കുടിവെള്ളത്തിൽ ഇ കോളി ബാക്ടീരിയ, ശുചീകരിക്കാൻ നിർദേശം

കൊച്ചി: കാക്കനാട് ഡിഎൽഎഫ് ഫ്ലാറ്റിലെ വെള്ളത്തിൽ ഈ കോളി ബാക്ടീരിയയുടെ സാന്നിധ്യം. കുഴൽ കിണറിലെ വെള്ളം ശേഖരിക്കുന്ന സംഭരണിയിലാണ് ബാക്ടീരിയ സാന്നിധ്യം സ്ഥിരീകരിച്ചത്. തൃക്കാക്കര നഗരസഭ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. ജല സംഭരണി ശുചീകരിക്കാനും വാൽവ് മാറ്റി സ്ഥാപിക്കാനും ആരോഗ്യ വിഭാഗം നിർദ്ദേശം നൽകി. നേരത്തെ ഫ്ലാറ്റിലെ താമസക്കാർക്ക് ആരോഗ്യപ്രശനങ്ങൾ നേരിട്ടിരുന്നു. വെള്ളവും ടാങ്കും ശുചീകരിക്കാൻ നിർദേശം നൽകിയെന്നും പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്നും നഗരസഭാ അധ്യക്ഷ പറഞ്ഞു.