Uncategorized

വിജയത്തുടർച്ച തേടി കേരളാ ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും; എതിരാളികൾ എഫ് സി ഗോവ, മത്സരസമയം, കാണാനുള്ള വഴികൾ

കൊച്ചി: ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് എഫ് സി ഗോവയെ നേരിടും. കൊച്ചിയിൽ വൈകിട്ട് 7.30നാണ് കളി തുടങ്ങുക. സ്പോര്‍ട്സ് 18 നെറ്റ്‌വര്‍ക്കിലും ജിയോ സിനിമയിലും മത്സരം കാണാനാകും. തുടർ തോൽവികൾ കുടഞ്ഞെറിഞ്ഞ ആത്മവിശ്വാസത്തിൽ കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും സ്വന്തംകാണികൾക്ക് മുന്നിൽ ഇറങ്ങുമ്പോള്‍ മുറിവുകൾ ഏറെ നൽകിയിട്ടുള്ള എഫ് സി ഗോവയ്ക്കെതിരെ ജയം മാത്രമാണ് മഞ്ഞപ്പടയുടെ ലക്ഷ്യം.

ഒൻപത് കളിയിൽ 11 പോയന്‍റുള്ള ബ്ലാസ്റ്റേഴ്സ് ഒൻപതാമതും എട്ട് കളിയിൽ 12 പോയന്‍റുള്ള ഗോവ ആറാം സ്ഥാനത്തുമാണ്. ചെന്നൈയിനെതിരെ മൂന്ന് ഗോൾ നേടിയത് മാത്രമല്ല ആരാധകരെ സന്തോഷിപ്പിക്കുന്നത്. ആദ്യ പകുതിയിൽ ഗോൾവഴങ്ങുന്ന ശീലവും ബ്ലാസ്റ്റേഴ്സ് ഉപേക്ഷിച്ചു. ഒത്തിണക്കത്തോടെ പാസുകൾ നൽകി ആക്രമണം നയിച്ചു. പ്രതിരോധത്തിലെ വിളളലുകൾ അടച്ചു. ഹെസ്യൂസ് ഹിമെന,നോവ സദോയി എന്നിവർക്കൊപ്പം കെ പി രാഹുൽ ആദ്യമായി ഗോൾ പട്ടികയിൽ ഇടംപിടിച്ചു. ഗോൾവലയത്തിന് മുന്നിൽ സച്ചിൻ സുരേഷ് മികച്ച പ്രകടനവുമായി തിരിച്ചെത്തി. ആരാധകർക്ക് ആശ്വസിക്കാനും പ്രതീക്ഷിക്കാനും കാരണങ്ങളേറെ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button