Uncategorized

‘ഇവിടെയുണ്ട് ഏറ്റവും ശുദ്ധ വായു’ തിരുവനന്തപുരം നഗരം കാർബൺ ന്യൂട്രൽ ലക്ഷ്യത്തിലേക്കെന്ന് മേയര്‍ ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം: പത്ത് ലക്ഷം ജനസംഖ്യയുള്ള ഇന്ത്യൻ നഗരങ്ങളിൽ ഏറ്റവും മികച്ച വായു ഗുണനിലവാരമുള്ള നഗരം തിരുവനന്തപുരമെന്ന് മേയര്‍ ആര്യ രാജേന്ദ്രൻ. നഗരം കാര്‍ബൺ ന്യൂട്രൽ ലക്ഷ്യത്തിലേക്ക് അടുക്കുകയാണെന്നും ഫേസ്ബുക്കിൽ ആര്യ കുറിച്ചു. ഈജിപ്തിലെ അലക്സാണ്ടറിയയിൽ യുഎൻ ഹാബിറ്റേറ്റ് ഷാങ്ഹായ് മുനിസിപ്പാലിറ്റി സംയുക്തമായി സംഘടിപ്പിച്ച വേൾഡ് സിറ്റീസ് ഡേ 2024 ൽ ഈ മേഖലയിലെ പ്രവർത്തങ്ങളിൽ ലോകത്തെ മികച്ച 5 നഗരങ്ങളിൽ ഒന്നായി നമ്മുടെ നഗരത്തെ തിരെഞ്ഞെടുത്തിരുന്നുവെന്നും അവര്‍ അറിയിച്ചു.

മേയറുടെ കുറിപ്പ്

തിരുവനന്തപുരം നഗരം കാർബൺ ന്യൂട്രൽ ലക്ഷ്യത്തിലേക്ക്… 10 ലക്ഷത്തിലധികം ജനസംഖ്യയുള്ള ഇന്ത്യൻ നഗരങ്ങളിൽ ഏറ്റവും മികച്ച വായൂ ഗുണനിലവാര സൂചികയുള്ള (Air Quality Index) നഗരമാണ് നമ്മുടേത്. നമ്മുടെ പ്രകൃതിയെ സംരക്ഷിച്ചു കൊണ്ടുള്ള നഗര വികസനത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാരും തിരുവനന്തപുരം നഗരസഭയും മുന്നോട്ടു പോകുന്നത്.

നഗരങ്ങളിലെ കാലാവസ്ഥ വ്യത്യാനങ്ങൾക്കെതിരെയുള്ള പരിസ്ഥിതി സൗഹൃദ പ്രവർത്തങ്ങൾക്ക് യുവജനങ്ങൾ നേതൃത്വം നൽകണം എന്ന ആശയത്തിൽ ഈജിപ്തിലെ അലക്സാണ്ടറിയയിൽ UN-Habitat – Shanghai മുനിസിപ്പാലിറ്റി സംയുക്തമായി സംഘടിപ്പിച്ച World Cities Day 2024 ൽ ഈ മേഖലയിലെ പ്രവർത്തങ്ങളിൽ ലോകത്തെ മികച്ച 5 നഗരങ്ങളിൽ ഒന്നായി നമ്മുടെ നഗരത്തെ തിരെഞ്ഞെടുത്തിരുന്നു

വിവിധ സർക്കാർ സ്ഥാപനങ്ങളിൽ സ്ഥാപിച്ച സോളാർ പാനലുകളിലൂടെ 17,000 കിലോവാട്ട് വൈദ്യുതി ഉൽപാദിപ്പിച്ചും, 115 വൈദ്യുതി ബസുകൾ പൊതുഗതാഗതത്തിന് വാങ്ങി നൽകിയും, നഗരത്തിലുടനീളം 2000 സോളാൽ തെരുവ് വിളക്കുകൾ സ്ഥാപിച്ചും, മുഴുവൻ തെരുവ് വിളക്കുകൾ LEDയിലേക്ക് മാറ്റുകയും ചെയ്താണ് നഗരസഭ കാർബൺ ന്യൂട്രൽ ലക്ഷ്യത്തിലേക്കുള്ള പ്രവർത്തനം തുടരുന്നത്. ഇത്തരം പ്രവർത്തനങ്ങളിലൂടെ വായൂ മലിനീകരണം വലിയ തോതിൽ കുറയ്ക്കുവാൻ കഴിയുന്നു എന്നത് വലിയ സന്തോഷകരമായ കാര്യമാണ്. ഇതിനായി നഗരസഭയോടൊപ്പം പ്രവർത്തനം തുടരുന്ന മുഴുവൻ നഗരവാസികളും ജീവനക്കാരും നമ്മുടെ രാജ്യത്തിന് ഒരു മാതൃകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button