കെ സ്മാർട്ട് സോഫ്റ്റ് വെയർ കുറ്റമറ്റതാക്കണം – റെൻസ്ഫെഡ്
തലശ്ശേരി: റെൻസ്ഫെഡ് തലശ്ശേരി താലൂക്ക് സമ്മേളനം PWD rest ഹൗസ് ഹാളിൽവെച്ച് എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം പി ശ്രീഷ ഉൽഘാടനം ചെയ്തു. റെൻസ്ഫെഡ് തലശ്ശേരി യൂണിറ്റ് സെക്രട്ടറി മനോഷ് എൻ രാജൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ താലൂക്ക് പ്രസിഡൻ്റ് വിജീഷ് കരമൽ അദ്ധ്യക്ഷത വഹിച്ചു. മുൻ സംസ്ഥാന സെക്രട്ടറി അബ്ദുൽ സലാം .എ മുഖ്യ പ്രഭാഷണം നടത്തി.താലൂക്ക് സെക്രട്ടറി ബിപിൻ. ടി സംസ്ഥാന റിപ്പോർട്ടും, ജീജ. കെ വരവ് ചിലവ് കണക്കും, ജില്ലാ സെക്രട്ടറി സന്തോഷ്. വി. വി മേൽകമ്മിറ്റി റിപ്പോർട്ടും അവതരിപ്പിച്ചു. ദീപക് കുമാർ. ജിയേഷ് . സതീഷ് കുമാർ. രജിന .വി, ശ്രീഹരി എ ക, രഞ്ജിത്ത് കെ, അനിൽ കുമാർ പി, പ്രദീപ്കുമാർ കേ പി എന്നിവർ ചടങ്ങിൽ സംസാരിച്ചു.കൂടാതെ സമ്മേളനത്തിൽ 2025-2026 വർഷത്തെ ഭാരവാഹികളായി വിജീഷ്കരമ്മലിനെ പ്രസിഡന്റായും വൈസ് പ്രസിഡണ്ടായി അഫ്സീർ സി എൻ , ജോഷിൻ ടി എന്നിവരെയും സെക്രട്ടറിയായി ബിപിൻ ടി, ജോയിൻ്റ് സെക്രട്ടറിയായി വിനീത് സി, സുനിൽകുമാർ കെ, ട്രഷറർ ജിജ കെ എന്നിവരെയും തിരഞ്ഞെടുത്തു.