Uncategorized

ശുക്രന്‍ കീഴടക്കാനും ഇന്ത്യ; ശുക്രയാന്‍-1 സ്വപ്‌നപദ്ധതിക്ക് കേന്ദ്ര അനുമതി, വിക്ഷേപണം 2028ല്‍

ദില്ലി: ശുക്രന്‍റെ ഉപരിതലത്തെയും അന്തരീക്ഷത്തെയും കുറിച്ച് പഠിക്കാനുള്ള ഐഎസ്ആര്‍ഒയുടെ ശുക്രയാന്‍-1 ഓര്‍ബിറ്റര്‍ ദൗത്യത്തിന് കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി. 2028ല്‍ വിക്ഷേപിക്കാന്‍ പദ്ധതിയിടുന്ന ശുക്രയാന്‍ പേടകത്തിന് ഔദ്യോഗിക അനുമതി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയതായി ഇസ്രൊ ഡയറക്ടര്‍ നിലേഷ് ദേശായി അറിയിച്ചു.

ഭൂമിയോട് സൗദൃശ്യമുള്ളതായി കണക്കാക്കുന്ന ഗ്രഹമായ ശുക്രനെ ഭ്രമണം ചെയ്യാനായി ഇന്ത്യ നിര്‍മിക്കുന്ന കൃത്രിമ ഉപഗ്രഹമാണ് ശുക്രയാന്‍-1. ശുക്രനില്‍ ഇറങ്ങാതെ അതിന്‍റെ അന്തരീക്ഷത്തെ വലവെച്ചാകും ശുക്രയാന്‍ വിവരങ്ങള്‍ ശേഖരിക്കുക. ശുക്രന്‍റെ ഉപരിതലവും ഉപരിതല ഘടനയും അന്തരീക്ഷവും പഠനവിധേയമാക്കുകയാണ് ശുക്രയാന്‍-1ന്‍റെ പ്രാരംഭ ലക്ഷ്യം. ശുക്രനിലെ കാലാവസ്ഥയെയും അഗ്നിപര്‍വതങ്ങള്‍ പോലുള്ള ഭൗമശാസ്ത്രപരമായ പ്രവര്‍ത്തനങ്ങളെയും കുറിച്ച് വിവരങ്ങള്‍ നല്‍കാന്‍ ശുക്രയാന്‍-1നാകുമെന്ന് ഇസ്രൊ കണക്കാക്കുന്നു. ശുക്രന്‍റെ അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡയോക്‌സൈഡും സള്‍ഫ്യൂരിക് ആസിഡും പ്രധാനമായും അടങ്ങിയിരിക്കുന്ന കവചത്തെ നിര്‍ണായക വിവരങ്ങള്‍ പേടകത്തില്‍ നിന്ന് കിട്ടുമെന്നാണ് പ്രതീക്ഷ.

സിന്തറ്റിക് അപേര്‍ച്വര്‍ റഡാര്‍, ഇന്‍ഫ്രാറെഡ്, അള്‍ട്രാവയലറ്റ് ഇമേജിംഗ് ഉപകരണങ്ങള്‍ തുടങ്ങി ശുക്ര നിരീക്ഷണത്തിനായി അതിനൂതനമായ ഉപകരണങ്ങള്‍ ഈ പേടകത്തിലുണ്ടാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button