Uncategorized

വരയാൽ കാപ്പാട്ടുമലയിൽ സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു; വിദ്യാർത്ഥികൾക്ക് പരിക്ക്

വരയാൽ: വരയാൽ കാപ്പാട്ടുമലയിൽ നിയന്ത്രണം വിട്ട സ്കൂൾ ബസ്  അപകടത്തിൽപ്പെട്ടു. ഇന്ന് രാവിലെ 9 മണിയോടെ വരയാൽ എസ് എൻ എം എൽ പി സ്‌കൂൾ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ്സാണ് അപകടത്തിൽപ്പെട്ടത്. റോഡിൽ നിന്നും നിയന്ത്രണം നഷ്ടപ്പെട്ട ബസ് ഇലക്ട്രിക് പോസ്റ്റുൾക്ക് സമീപത്ത് കൂടെ തോട്ടത്തിലേക്ക് കയറി കവുങ്ങിൽ ഇടിച്ച് നിൽക്കുകയായിരുന്നു. അപകടത്തിൽ 15 വിദ്യാർത്ഥികൾക്കും, 3 മുതിർന്നവർക്കും പരിക്കേറ്റതായാണ് പ്രാഥമിക വിവരം. ഇവരെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്കുകൾ സാരമുള്ളതല്ലെന്നും സൂചനയുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button