Uncategorized
വിദ്യാര്‍ത്ഥിനിയോട് ലൈംഗികാതിക്രമം കാട്ടിയ പൊലീസുകാരനെ പിടിച്ചുവച്ച് പൊലീസിന് കൈമാറി നാട്ടുകാര്‍
വിദ്യാര്‍ത്ഥിനിയോട് പൊലീസുകാരന്റെ ലൈംഗികാതിക്രമം. മലക്കപ്പാറ പൊലീസ് സ്റ്റേഷനിലെ സിപിഒ ഷാജുവിനെതിരെയാണ് പരാതി. മുന്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റായിരുന്ന വിദ്യാര്‍ത്ഥിനിയ്ക്ക് നേരെയാണ് ഇയാള്‍ ലൈംഗിക അതിക്രമം കാട്ടിയത്.
ചാലക്കുടി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ വച്ച് ഷാജു തന്നോട് മോസമായി പെരുമാറിയെന്നാണ് വിദ്യാര്‍ത്ഥിനിയുടെ പരാതി. ഇന്ന് ഉച്ചയ്ക്ക് 2.30നാണ് സംഭവം നടക്കുന്നത്. വിദ്യാര്‍ത്ഥിനി കോയമ്പത്തൂരിലേക്ക് പോകാനായി ബസ് സ്റ്റാന്റിലെത്തിയതായിരുന്നു. അവിടെ വച്ച് കുട്ടിയെ കണ്ട ഷാജു അപമര്യാദയായി പെരുമാറുകയും ഇതേ തുടര്‍ന്ന് കുട്ടി ഒച്ച വയ്ക്കുകയുമായിരുന്നു.