Uncategorized
സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്നു വിതരണവും പാമ്പറപ്പാൻ എൻഎസ്എസ് യു. പി സ്കൂളിൽ വെച്ച് നടന്നു

കൊട്ടിയൂർ : സേവാഭാരതി കൊട്ടിയൂർ യൂണിറ്റും ചുങ്കക്കുന്ന് സെന്റ് കമില്ലസ് ഹോസ്പിറ്റലും ചേർന്നു നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്നു വിതരണവും പാമ്പറപ്പാൻ എൻഎസ്എസ് യു. പി സ്കൂളിൽ വെച്ച് നടന്നു. സേവാഭാരതി കൊട്ടിയൂർ യൂണിറ്റ് പ്രസിഡന്റ് ഈജി ഗോപി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ സെക്രട്ടറി എൻ. റ്റി മനോജ് ഉദ്ഘാടനം നിർവഹിച്ചു. സേവാഭാരതി ജില്ലാ കമ്മിറ്റിയംഗം പ്രമീള, ഡോക്ടർ നയനാ രാജൻ, ഡോക്ടർ വിജയപ്രകാശ്, ഡോക്ടർ ഹാഷിക് നാലകത്ത്, ഡോക്ടർ ബാലഗോകുൽ, സേവാഭാരതി കൊട്ടിയൂർ യൂണിറ്റ് അംഗങ്ങൾ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. നിരവധി പേർ സൗജന്യ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തു.