Uncategorized

‘വർഗീയ ശക്തികളുടെ വോട്ടുകൾ വേണ്ടെന്ന് തന്നെയാണ് നിലപാട്’; സിപിഎം ആരോപണം തള്ളി ഷാഫി പറമ്പിൽ

ദില്ലി: വർഗീയ ശക്തികളുടെ വോട്ടുകൾ വേണ്ടെന്ന് തന്നെയാണ് എക്കാലത്തെയും നിലപാടെന്ന് ഷാഫി പറമ്പിൽ എംപി. എസ്ഡിപിഐ- ജമാഅത്തെ ഇസ്ലാമി വോട്ടുകൾ കിട്ടിയെന്നത് പതിവ് ആരോപണം മാത്രമാണെന്നും ഷാഫി പറമ്പിൽ  പറഞ്ഞു. തൻ്റെ തുടർച്ചക്കാരനെന്ന മേൽവിലാസത്തിലാകില്ല രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് പ്രവർത്തിക്കുക. വികസനത്തിൽ പുതിയ മാതൃക രാഹുൽ മുൻപോട്ട് വയ്ക്കുമെന്നും ഷാഫി പറമ്പിൽ ദില്ലിയില്‍ പറഞ്ഞു.

പാലക്കാട്ടെ വിജയത്തിൻ്റെ ക്രെഡിറ്റ് ഒരു വർഗീയ കക്ഷിക്കും അവകാശപ്പെടാനില്ല. വർഗീയ വോട്ടുകൾ വേണ്ടെന്ന നിലപാടിൽ തന്നെയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും ഷാഫി പറഞ്ഞു. ഇ പി ജയരാജൻ്റെ ആത്മകഥ പോലും തൻ്റെ തിരക്കഥയാണെന്ന് പ്രചരിപ്പിച്ചവരാണ് തനിക്കെതിരെ പെട്ടിക്കഥ പ്രചരിപ്പിച്ചതെന്നും ഷാഫി വിമർശിച്ചു. പദവി നോക്കിയല്ല സന്ദീപ് വാര്യർ കോൺഗ്രസിൽ വന്നത്. അത്തരത്തിൽ ഒരു ചർച്ചയും പാർട്ടിയിൽ നടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button