33.9 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • മഹാരാഷ്ട്രയിൽ മഹാ വിജയത്തിലേക്ക് ബിജെപി, ലീഡ് നില 200 ലേക്ക് കുതിക്കുന്നു; ജാർഖണ്ടും ‘ഇന്ത്യ’യെ കൈവിടുന്നു
Uncategorized

മഹാരാഷ്ട്രയിൽ മഹാ വിജയത്തിലേക്ക് ബിജെപി, ലീഡ് നില 200 ലേക്ക് കുതിക്കുന്നു; ജാർഖണ്ടും ‘ഇന്ത്യ’യെ കൈവിടുന്നു

ദില്ലി: സംസ്ഥാന നിയമസഭകളിലേക്ക് തെരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിലും ജാർഖണ്ഡിലും എൻ ഡി എയുടെ കുതിപ്പ്. ആദ്യ ഘട്ടത്തിൽ ഇഞ്ചോടിഞ്ച് എന്ന് തോന്നിച്ചെങ്കിലും വോട്ടെണ്ണൽ രണ്ട് മണിക്കൂർ പിന്നിടുമ്പോൾ രണ്ട് സംസ്ഥാനങ്ങളിലും ബി ജെ പി സഖ്യം കുതിക്കുകയാണ്. മഹാരാഷ്ട്രയിൽ മഹാ വിജയം നേടുമെന്ന സൂചനകളാണ് രണ്ടാം മണിക്കൂറിൽ പുറത്തുവരുന്നത്. ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ 200 സീറ്റും കടന്നാണ് ബി ജെ പി സഖ്യം അധികാരത്തിലേക്ക് കുതിക്കുന്നത്. മഹാ വികാസ് അഖാഡിയാകട്ടെ 70 സീറ്റുകളിൽ മാത്രമാണ് ലീ‍ഡ് ചെയ്യുന്നത്.

ജാർഖണ്ടിൽ മത്സരം കുറച്ചുകൂടി കടുക്കുന്നുണ്ടെങ്കിലും നിലവിൽ ബി ജെ പി സഖ്യം മുന്നിലാണ്. 41 സീറ്റിൽ എൻ ഡി എ മുന്നേറുമ്പോൾ 38 സീറ്റിലാണ് ‘ഇന്ത്യ’ സഖ്യം മുന്നിട്ട് നിൽക്കുന്നത്. എക്സിറ്റ് പോളുകളിൽ മഹാരാഷ്ട്രയിലും ജാർഖണ്ടിലും എൻ ഡി എ വിജയിക്കുമെന്നായിരുന്നു പ്രവചനം.

Related posts

വയനാട് ദുരിതാശ്വാസം: 3 അപേക്ഷകളിലും കേന്ദ്രം തീരുമാനമെടുത്തില്ല, പ്രത്യേക സഹായം നൽകിയില്ലെന്ന് സംസ്ഥാന സർക്കാർ

Aswathi Kottiyoor

കുനിയിൽ ഇരട്ടക്കൊലപാതകം; ഇന്ന് വിധി പറയും; 12 പ്രതികൾ കുറ്റക്കാരെന്ന് കോടതി

Aswathi Kottiyoor

കെഎസ്ഇബിയുടെ സര്‍വീസ് വയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്

Aswathi Kottiyoor
WordPress Image Lightbox