കേളകം വെള്ളൂന്നിയിൽ ആളൊഴിഞ്ഞ പുരയിടത്തിൽ നിന്ന് 50 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി August 22, 20230709
ഓണം സ്പെഷൽ എൻഫോഴ്സ്മെന്റ് ഡ്രൈവിനോടനുബന്ധിച്ച് പേരാവൂർ എക്‌സൈസ് സംഘം കേളകം വെള്ളൂന്നി ഭാഗത്ത് നടത്തിയ റെയ്‌ഡിൽ കണ്ടന്തോട് ഭാഗത്ത് ആൾപ്പാർപ്പില്ലാത്ത പുരയിടത്തിൽ നിന്ന് 50 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്ത് കേസെടുത്തു. 25 ലിറ്ററിന്റെ രണ്ട് വെളുത്ത പ്ലാസ്റ്റിക് ജാറുകളിലായി 50 ലിറ്റർ വാഷും വാറ്റാനുപയോഗിച്ച് വാറ്റുപകരണങ്ങളുമാണ് ഇവിടെ സൂക്ഷിച്ചിരുന്നത്.
സ്ഥിര താമസമില്ലാത്ത പുരയിടത്തിലാണ് വാഷും വാറ്റുപകരണങ്ങളും കണ്ടെത്തിയത്. വാഷ് തയ്യാറാക്കി സൂക്ഷിച്ചതിനു പിന്നിൽ പ്രവർത്തിച്ചവരെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
എക്സൈസ് കമ്മീഷണറുടെ ഉത്തര മേഖലാ സ്ക്വാഡ് അംഗം പ്രിവന്റീവ് ഓഫീസർ എം.പി.സജീവന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിലാണ് വാഷ് കണ്ടെത്തിയത്.
പ്രിവന്റീവ് ഓഫീസർ എം.പി.സജീവന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ (ഗ്രേഡ്) സി എം ജയിംസ്,ബാബുമോൻ ഫ്രാൻസിസ്, , സിവിൽ എക്‌സൈസ് ഓഫീസർമാരായ വിജയൻ പി, പി.എസ്.ശിവദാസൻ, സിനോജ് വി, വനിത സിവിൽ എക്‌സൈസ് ഓഫീസർ കാവ്യ വാസു എന്നിവർ പങ്കെടുത്തു.