ഇരിട്ടി
പുന്നാട് പൊതു ശൗചാലയവും ബസ് സ്റ്റോപും അനുവദിക്കണം;യൂത്ത് ലീഗ്
ഇരിട്ടി : ഇരിട്ടി നഗരസഭ ആസ്ഥാനവും ആശുപത്രികളും ബാങ്കുകളും ഉൾക്കൊള്ളുന്ന പുന്നാട് ടൗണിൽ പൊതു ശോചാലയവും ബസ്സ് സ്റ്റോപ്പും അനുവദിക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് പുന്നാട് ശാഖ കമ്മിറ്റി ആവശ്യപ്പെട്ടു.
ദിവസേന നൂറുകണക്കിന് ആളുകൾ വിവിധ ആവശ്യങ്ങൾക്കായി എത്തിച്ചേരുന്ന ഇടമായിട്ടും പ്രാഥമിക വിഷയങ്ങളിൽ പോലും കാണിക്കുന്ന നിസ്സംഗത ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും, ആവശ്യമായ ഇടപെടൽ നഗരസഭ അധികൃതർ അടിയന്തിരമായി നടത്തണമെന്നും യൂത്ത് ലീഗ് പുന്നാട് ശാഖ യുവജാഗരൺ പ്രവർത്തക സംഗമം ആവശ്യപ്പെട്ടു.
കെ മുഹമ്മദ് ഷഹീർ ആദ്യക്ഷത വഹിച്ചു ചടങ്ങിൽ മുസ്‌ലിം യൂത്ത് ലീഗ് പേരാവൂർ നിയോജകമണ്ഡലം പ്രസിഡന്റ് ഫവാസ് പുന്നാട് ഉദ്ഘാടനം നിർവ്വഹിച്ചു.പിവി റിയാസ്, ഡി നൗഷാദ് അലി, എൻ .ഇയാസ്, സി.വി.എൻ നംഷീദ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.