November 7, 2024
  • Home
  • Uncategorized
  • ക്ഷേത്രത്തോട് ചേർന്നുള്ള നാഗവിളക്ക് ഇളക്കി കുളത്തിലിട്ടു; നഗരസഭ കൗണ്‍സിലർ അടക്കം മൂന്ന് പേർ റിമാൻഡിൽ
Uncategorized

ക്ഷേത്രത്തോട് ചേർന്നുള്ള നാഗവിളക്ക് ഇളക്കി കുളത്തിലിട്ടു; നഗരസഭ കൗണ്‍സിലർ അടക്കം മൂന്ന് പേർ റിമാൻഡിൽ


ചെങ്ങന്നൂർ: വണ്ടിമല ക്ഷേത്രത്തോട് ചേർന്ന് സ്ഥാപിച്ച നാഗവിളക്ക് ഇളക്കി കുളത്തിലിട്ട കേസിൽ നഗരസഭ കൗണ്‍സിലർ ആടക്കം മൂന്ന് പേർ റിമാൻഡിൽ. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന വൈസ് ചെയർമാൻ രാജൻ കണ്ണാട്ട്, രാജേഷ്, ശെൽവൻ എന്നിവരാണ് റിമാൻഡിലായത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. ക്ഷേത്രത്തിന് സമീപം റെയിൽവേ സ്റ്റേഷൻ റോഡിലെ പുരയിടത്തിലേക്ക് വഴി വീതികൂട്ടാനാണ് നാഗവിളക്ക് വെള്ളിയാഴ്ച രാത്രി ഇളക്കിയെടുത്ത് സമീപത്തെ കുളത്തിൽ എറിഞ്ഞത്. നഗരസഭ കൗണ്‍സിലറും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന വൈസ് ചെയർമാൻ രാജൻ കണ്ണാട്ട് പ്രതികളായ രാജേഷിനും ശെൽവനും പണം നൽകിയാണ് ഇത് ചെയ്യിച്ചത്.

ക്ഷേത്ര സമിതിയുടെ പരാതിയിൽ പ്രതികളെ അന്ന് രാത്രി തന്നെ പൊലീസ് പിടികൂടി. കുളത്തിൽ നിന്ന് നാഗവിളക്കും മുങ്ങിയെടുപ്പിച്ചു ക്ഷേത്രം ഭാരവാഹികള്‍ക്കും കൈമാറി. നീക്കം ചെയ്ത സ്ഥലത്ത് തന്നെ വിളക്ക് പുനസഥ്പിക്കുകയും ചെയ്തു. പിന്നാലെ നിയമ നടപടികള്‍ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് റിമാൻഡ് ചെയ്തത്.

Related posts

പൊലീസ് സ്റ്റേഷൻ മതിൽ ചാടിക്കടന്നെത്തി മദ്യപസംഘത്തിന്‍റെ അഴിഞ്ഞാട്ടം, കയ്യേറ്റശ്രമം, 3 പേ‍ർ അറസ്റ്റിൽ

Aswathi Kottiyoor

‘തൽക്കാലം കോടതികളിൽ കറുത്ത ഗൗൺ വേണ്ട, വെള്ള ഷർട്ടും പാന്റും മതി’; ഹൈക്കോടതി പ്രമേയം പാസാക്കി

Aswathi Kottiyoor

പാലക്കാട് സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു

Aswathi Kottiyoor
WordPress Image Lightbox