21.2 C
Iritty, IN
November 11, 2024
  • Home
  • Uncategorized
  • ആഢംബര വിവാഹം, മൂന്നാം ദിനം നവവരന്‍ 52 പവന്‍ സ്വര്‍ണവുമായി മുങ്ങി; പിടിയില്‍
Uncategorized

ആഢംബര വിവാഹം, മൂന്നാം ദിനം നവവരന്‍ 52 പവന്‍ സ്വര്‍ണവുമായി മുങ്ങി; പിടിയില്‍

തിരുവനന്തപുരം: വിവാഹം കഴിഞ്ഞ് മൂന്നാം ദിനം വധുവിന്റെ സ്വര്‍ണവുമായി മുങ്ങിയ യുവാവ് പിടിയില്‍. 52 പവന്‍ സ്വര്‍ണവുമായി മുങ്ങിയ നവവരനെ വര്‍ക്കല പൊലീസാണ് അറസ്റ്റ് ചെയ്തത്. പള്ളിച്ചല്‍ സ്വദേശി അനന്തുവാണ് പിടിയിലായത്.

വര്‍ക്കല സ്വദേശിയായ യുവതിയുമായായിരുന്നു അനന്തുവിന്റെ വിവാഹം. വര്‍ക്കല താജ് ഗേറ്റ് വേയില്‍ വെച്ച് ആഢംബര വിവാഹമായിരുന്നു ഇവരുടേത്. വിവാഹം കഴിഞ്ഞ് ആദ്യദിവസം മുതല്‍ അനന്തുവും കുടുംബവും സ്ത്രീധനം ചോദിച്ച് യുവതിയെ മാനസികമായി പീഡിപ്പിച്ചു എന്നും പരാതിയിലുണ്ട്.

യുവതിയുടെ പേരിലുള്ള വസ്തുവും വീടും ബിഎംഡബ്ല്യു കാറും ആവശ്യപ്പെട്ടായിരുന്നു മാനസികമായി പീഡിപ്പിച്ചത്. തുടര്‍ന്ന് ഇയാള്‍ സ്വര്‍ണവുമായി മുങ്ങുകയായിരുന്നു. കേരളത്തിലെ വിവിധ സ്ഥലങ്ങളിലും ബെംഗളൂരുവിലുമായി ഒളിവില്‍ കഴിയവെയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

Related posts

‘ഭരണഘടനയ്ക്കും മതവിശ്വാസത്തിനുമെതിരായ ആക്രമം അനുവദിക്കാനാവില്ലെന്ന കാര്യം രാജ്യം തിരിച്ചറിഞ്ഞു’; രാഹുൽ അമേരിക്കയില്‍

Aswathi Kottiyoor

സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന് ഡോക്ടർമാരില്ല; 380 ഒഴിവുകളെന്ന് വിവരം; നികത്താതെ സർക്കാർ

Aswathi Kottiyoor

എഡിഎമ്മിൻ്റെ മരണം: അന്വേഷണ ചുമതലയിൽ നിന്ന് കളക്ടറെ മാറ്റി, ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണർ അന്വേഷിക്കും

Aswathi Kottiyoor
WordPress Image Lightbox