November 7, 2024
  • Home
  • Uncategorized
  • മലപ്പുറത്ത് ദേശീയപാതയിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ച് അപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
Uncategorized

മലപ്പുറത്ത് ദേശീയപാതയിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ച് അപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം


മലപ്പുറം: മലപ്പുറം മുന്നിയൂർ പടിക്കലിൽ ദേശീയപാതയിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കൾ മരിച്ചു. കോട്ടക്കൽ പടപ്പറമ്പ് പാങ്ങ് സ്വദേശികളായ റനീസ് (19), എം ടി നിയാസ് (19), എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു അപകടം.

ദേശീയപാതയിൽ പുതുതായി നിർമിച്ച 4 വരി പാതയിൽ നിന്ന് പടിക്കലിൽ സർവീസ് റോഡിലേക്ക് സ്ഥാപിച്ച കോൺക്രീറ്റ് ഡിവൈഡറിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ റനീസിനെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലും നിയാസിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനാവില്ല.

Related posts

സംസ്കൃത സർവ്വകലാശാലയിൽ ഗസ്റ്റ് ഫാക്കൽറ്റി, ബി. എ. റീഅപ്പിയറൻസ് പരീക്ഷകൾ

Aswathi Kottiyoor

അനുവിന്റെ മരണത്തിൽ ദുരൂഹത; ശരീരത്തില്‍ മുറിപ്പാടുകളും ചതവും; ബൈക്ക് കേന്ദ്രീകരിച്ച് അന്വേഷണം

Aswathi Kottiyoor

കൂൺ കൃഷിയിലൂടെ ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി; വിദ്യാർത്ഥികൾ

Aswathi Kottiyoor
WordPress Image Lightbox