കേളകം: ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം സ്കൂൾ വാദ്യമേളങ്ങളോടെ കേളകം ടൗണിൽ വിജയോത്സവ റാലി നടത്തി. നൂറ്റിരണ്ടു സ്കൂളുകൾ പങ്കെടുത്ത ഇരിട്ടി ഉപജില്ലാ ഐ റ്റി, സയൻസ്, സോഷ്യൽ, മാത്തമാറ്റിക്സ്, വർക്ക് എക്സ്പീരിയൻസ് മേളയിൽ ഓവറോൾ പത്താം സ്ഥാനം നേടി മികച്ച പ്രകടനം കാഴ്ച വച്ചു. ഹൈസ്കൂൾ ഐറ്റി മേളയിൽ രണ്ട് പോയന്റിന്റെ വ്യത്യാസത്തിൽ ഓവറോൾ രണ്ടാംസ്ഥാനം നേടി മികച്ചു നിന്നു. വിജയോത്സവ റാലിക്കു സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ അഭിഷിക്ത SIC നേതൃത്വം നൽകി. ആർട്സ് സെക്രട്ടറിമാരായ ശ്രീവല്ലി വിജയ്, സൂര്യ എം, സ്റ്റാഫ് സെക്രട്ടറി സൂരജ് ഇ കെ, എന്നിവരും മറ്റ് അധ്യാപകരും, മേളയിൽ പങ്കെടുത്ത കുട്ടികളും റാലിയിൽ പങ്കെടുത്തു.
- Home
- Uncategorized
- കേളകം ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം സ്കൂൾ വിജയോത്സവ റാലി നടത്തി
previous post