21.2 C
Iritty, IN
November 11, 2024
  • Home
  • Uncategorized
  • ഡോ വന്ദനാ ദാസ് വധക്കേസ്; കോടതി സാക്ഷി വിസ്താരം മാറ്റി
Uncategorized

ഡോ വന്ദനാ ദാസ് വധക്കേസ്; കോടതി സാക്ഷി വിസ്താരം മാറ്റി

കൊല്ലം കൊട്ടാരക്കര ഗവൺമെൻ്റ് ആശുപത്രിയില്‍ വെച്ച് കൊലചെയ്യപ്പെട്ട ഡോക്ടര്‍ വന്ദനാ ദാസ് വധ കേസിലെ സാക്ഷി വിസ്താരം കോടതി മാറ്റി വെച്ചു. കേസിലെ ഒന്നാം സാക്ഷിയായ വന്ദനയുടെ സഹപ്രവര്‍ത്തകന്‍ ഡോക്ടർ മുഹമ്മദ് ഷിബിന്റെ സാക്ഷി വിസ്താരമാണ് ഇന്ന് നടക്കേണ്ടിയിരുന്നത്. എന്നാല്‍ കേസിലെ പ്രതിയുടെ മാനസിക നില പരിശോധിക്കുവാന്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതി നിര്‍ദ്ദേശം നല്കിയ സാഹചര്യത്തിലാണ് വിചാരണ കോടതി സാക്ഷി വിസ്താരം നിര്‍ത്തിവെച്ചത്.കേസിലെ പ്രതിയുടെ മാനസികനില മുമ്പ് പരിശോധിച്ചിരുന്ന സാഹചര്യത്തില്‍ പുതിയ ഉത്തരവില്‍ പ്രോസിക്യൂഷന് യാതൊരു ആശങ്കയുമില്ലെന്ന് കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ പ്രതാപ് ജി പടിക്കല്‍ വ്യക്തമാക്കി

Related posts

കട വരാന്തയിൽ നിന്ന് ഷോക്കേറ്റ് 19കാരൻെറ മരണം; വിശദീകരണവുമായി കെഎസ്ഇബി, വീഴ്ചയുണ്ടായെങ്കിൽ നടപടിയെന്ന് മന്ത്രി

Aswathi Kottiyoor

കൊട്ടിയൂർ റി ലൊക്കേഷൻ പദ്ധതി ;ബിജെപി ദേശിയ സമിതി അംഗം സി രഘുനാഥിന് നിവേദനം നൽകി

Aswathi Kottiyoor

പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച കേസില്‍ വധം ശ്രമം ചുമത്താതെ എഫ്‌ഐആര്‍; പൊലീസിനുള്ളില്‍ പ്രതിഷേധം

Aswathi Kottiyoor
WordPress Image Lightbox