21.2 C
Iritty, IN
November 11, 2024
  • Home
  • Uncategorized
  • കണ്ണന് 25 പവന്‍റെ പൊന്നിൻ കിരീടം; ഗുരുവായൂരിൽ പ്രവാസിയുടെ വഴിപാട്, പന്തീരടി പൂജയ്ക്കും ഉച്ചപൂജയ്ക്കും ചാർത്തി
Uncategorized

കണ്ണന് 25 പവന്‍റെ പൊന്നിൻ കിരീടം; ഗുരുവായൂരിൽ പ്രവാസിയുടെ വഴിപാട്, പന്തീരടി പൂജയ്ക്കും ഉച്ചപൂജയ്ക്കും ചാർത്തി

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ 25 പവനിലധികം തൂക്കം വരുന്ന പൊന്നിൻ കിരീടം വഴിപാട് ലഭിച്ചു. പ്രവാസിയായ ചങ്ങനാശേരി കോട്ടമുറി ദ്വാരകയിൽ രതീഷ് മോഹനാണ് കിരീടം ക്ഷേത്രത്തിൽ സമർപ്പിച്ചത്.

പന്തീരടി പൂജയ്ക്കും ഉച്ചപൂജയ്ക്കും ഗുരുവായൂരപ്പന് പൊന്നിൻ കിരീടം ചാർത്തി. 200.53 ഗ്രാം തൂക്കമുള്ള കിരീടം പൂർണമായും ദുബായിലാണ് നിർമ്മിച്ചത്. രതീഷ് മോഹന് ദേവസ്വം തിരുമുടി മാല, കളഭം, പഴം, പഞ്ചസാര എന്നിവ അടങ്ങിയ ഗുരുവായൂരപ്പന്‍റെ വിശിഷ്ട പ്രസാദങ്ങൾ നൽകി. ഇദ്ദേഹം കഴിഞ്ഞ ഒക്ടോബറിൽ ഗുരുവായൂരപ്പന് പൊന്നോടക്കുഴൽ സമർപ്പിച്ചിരുന്നു.

ക്ഷേത്രം ഊരാളനും ദേവസ്വം ഭരണ സമിതി അംഗവുമായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാടാണ് കിരീടം ഏറ്റുവാങ്ങിയത്. ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ, അസി.മാനേജർ എ വി പ്രശാന്ത് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Related posts

‘പഠനം തുടരാൻ ജാമ്യം നൽകണം’; ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ കോടതിയെ സമീപിച്ച് അനുപമ

Aswathi Kottiyoor

വിഴി‌ഞ്ഞത്ത് തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി; മൂന്ന് മാസം മുൻപ് കാണാതായ വ്യക്തിയുടേതെന്ന് സംശയം

Aswathi Kottiyoor

ന്യൂനമർദപാത്തി; സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത, ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

Aswathi Kottiyoor
WordPress Image Lightbox