ഒരു കോടിയിലധികം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വര്‍ധനയുടെ ഗുണം ലഭിക്കും. പുതിയ തീരുമാനത്തോടെ ജീവനക്കാരുടെ ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തില്‍ അന്‍പത് ശതമാനം എന്നത് 53 ശതമാനമായി മാറും. 18,000 രൂപ അടിസ്ഥാന ശമ്പളമുള്ള ജീവനക്കാരുടെ ക്ഷാമബത്തയില്‍ പ്രതിമാനം ഏകദേശം 540 രൂപയുടെ വര്‍ധനയുണ്ടാകും. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ഇതിന് മുന്‍പ് ക്ഷാമബത്ത വര്‍ധിപ്പിച്ചത്. അന്ന് നാല് ശതമാനം വര്‍ധന വരുത്തിയിരുന്നു.
ക്ഷാമബത്തയും ക്ഷാമാശ്വാസവും വര്‍ധിപ്പിച്ച് കൊണ്ടുള്ള പ്രഖ്യാപനം വൈകുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവണ്‍മെന്റ് എംപ്ലോയീസ് ആന്‍ഡ് വര്‍ക്കേഴ്‌സ് രംഗത്തെത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സെപ്റ്റംബര്‍ മുപ്പതിന് അവര്‍ കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന് കത്തയക്കുകയും ചെയ്തിരുന്നു.