ആലപ്പുഴ: ഒറ്റമശ്ശേരി കടൽത്തീരത്ത് കൂറ്റൻ തിമിംഗലത്തിന്‍റെ ജഡം അടിഞ്ഞു. ഏഴ് മീറ്ററോളം നീളമുള്ള തിമിംഗലമാണ് തീരത്ത് അടിഞ്ഞത്. തിമിംഗലത്തിന്‍റെ ജഡം ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ അർത്തുങ്കൽ തീരദേശ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് ഫിഷറീസ് വകുപ്പും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി പരിശോധന നടത്തി. കൂറ്റൻ തിമിംഗലമായതിനാൽ ഏറെ പ്രയാസപ്പെട്ടാണ് ജഡം കരയ്ക്കടുപ്പിച്ചത്. വലിയ കയർ കെട്ടി വലിച്ചെങ്കിലും രണ്ട് തവണ കയർ പൊട്ടിപ്പോയി.