24.3 C
Iritty, IN
October 14, 2024
  • Home
  • Uncategorized
  • ആഴങ്ങളിൽ നിന്ന് തിരിച്ചുപിടിച്ചത് 30ലധികം ജീവനുകൾ, മുങ്ങിയെടുത്തത് 90 മൃതദേഹങ്ങൾ; വിളിപ്പുറത്തുണ്ട് നിഷാദ്
Uncategorized

ആഴങ്ങളിൽ നിന്ന് തിരിച്ചുപിടിച്ചത് 30ലധികം ജീവനുകൾ, മുങ്ങിയെടുത്തത് 90 മൃതദേഹങ്ങൾ; വിളിപ്പുറത്തുണ്ട് നിഷാദ്


ഷൊർണൂർ: വെള്ളത്തിൽ കുടുങ്ങിയവരെ രക്ഷിക്കാനും മൃതദേഹങ്ങൾ മുങ്ങിയെടുക്കുന്നതിനും ഷൊർണൂരുകാർക്കൊരു നിഷാദുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ പൊലീസും അഗ്നിരക്ഷാസേനയും ആദ്യം വിളിക്കുന്നതും നിഷാദിനെയാണ്. ഇതിനകം നിഷാദ് ഭാഗമായിട്ടുള്ള രക്ഷാപ്രവർത്തനങ്ങൾ നിരവധിയാണ്.

ഷൊർണൂരിൽ തിരക്കുള്ള പാതയോരം, പെട്ടി ഓട്ടോറിക്ഷയിൽ ഐസ്ക്രീം വിൽപനയുടെ തിരക്കിലാണ് നിഷാദ്. ഓട്ടോറിക്ഷയ്ക്ക് ചുറ്റും കാറ്റുനിറച്ച ട്യൂബ്, കയ൪, ലൈഫ് ജാക്കറ്റ്, ബെൽറ്റ്, ലോക്ക് കയ൪. എപ്പോഴാണ് രക്ഷയ്ക്കായി ഒരു വിളി വരുന്നത് എന്നറിയില്ലല്ലോ. കച്ചവടത്തിരക്കിനിടയിൽ ഫോൺ കോളെത്തിയാൽ ഐസ്ക്രീം വിൽപന നിർത്തി വെക്കും. പെട്ടി പൂട്ടി ഓട്ടോറിക്ഷയുമായി നിഷാദ് അവിടേക്ക് കുതിച്ചെത്തും.

എട്ടു വ൪ഷം. കയങ്ങളിൽ നിന്ന്, ചുഴികളിൽ നിന്ന്, ആഴങ്ങളിൽ നിന്ന് തിരിച്ചുപിടിച്ചത് 30 ലധികം ജീവനുകൾ. മുങ്ങിയെടുത്തത് 90 മൃതദേഹങ്ങൾ. വെള്ളത്തിനടിയിലെ സാഹസികത നിഷാദിന് വിനോദമല്ല, സമൂഹത്തോടുള്ള കടപ്പാടാണ്- “വീട്ടിലൊരാളെ നഷ്ടപ്പെട്ടാൽ നമുക്കുണ്ടാകുന്ന വേദനയുണ്ടല്ലോ. അതാലോചിക്കുമ്പോൾ എടുത്തുചാടും. ഒന്നും നോക്കാറില്ല”

രക്ഷാപ്രവ൪ത്തനവും തിരച്ചിലും ഇനി വേഗത്തിലാക്കണം. അതിന് സ്കൂബ ഡൈവിംഗ് ട്രെയിനിംഗിന് പോകണം എന്നാണ് ആഗ്രഹമെന്ന് നിഷാദ് പറഞ്ഞു.

Related posts

2 മാസം പ്രായം, 50 സെന്‍റീമീറ്റര്‍ നീളം, ചിറ്റൂരിൽ വളർന്ന കഞ്ചാവ് ചെടി കണ്ടെത്തി എക്സൈസ്; പ്രതിക്കായി അന്വേഷണം

Aswathi Kottiyoor

ഒരൊറ്റ ഇൻകമിങ് കോൾ വലിയ കെണിയായി മാറും; പെട്ടുപോയാൽ ആദ്യ മണിക്കൂറിൽ തന്നെ വിളിച്ചറിയിക്കണമെന്ന് പൊലീസ്

Aswathi Kottiyoor

തിരൂരങ്ങാടിയിൽ ‘മൂലക്കുരു ക്ലിനിക്, അക്യുപങ്ചർ ചികിത്സ’, ഒന്നും നിയമാനുസൃതമല്ല, പൂട്ടിച്ച് ജില്ലാ കളക്ടർ

Aswathi Kottiyoor
WordPress Image Lightbox