24.3 C
Iritty, IN
October 14, 2024
  • Home
  • Uncategorized
  • ഇരുമ്പ് പൈപ്പുകൾ മോഷ്ടിച്ച മൂന്നംഗ സംഘത്തെ കൊട്ടിയൂരിൽ വെച്ച് പോലീസ് പിടികൂടി
Uncategorized

ഇരുമ്പ് പൈപ്പുകൾ മോഷ്ടിച്ച മൂന്നംഗ സംഘത്തെ കൊട്ടിയൂരിൽ വെച്ച് പോലീസ് പിടികൂടി


കൊട്ടിയൂർ:പേര്യ വരയാലിൽ പാലം നിർമ്മാണത്തിനായി കൊണ്ടുവന്ന 27000 രൂപയുടെ ഇരുമ്പ് പൈപ്പുകൾ മോഷ്‌ടിച്ച് കൊണ്ടുപോയ മൂന്നംഗ സംഘത്തെ തലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു‌. കൊട്ടിയൂരിൽ വെച്ചാണ് മോഷ്‌ടാക്കളെ പിക്ക്അപ്പ് വാഹനം
അടക്കം അറസ്റ്റ് ചെയ്‌തത്. വരയാൽ സ്വദേശി ഉച്ചമ്പത്ത് വിപിനൻ, തലശ്ശേരി എരഞ്ഞോളി സ്വദേശി സമീഷ് സജീവൻ, കണ്ണൂർ സ്വദേശി ബാഷ എന്ന വിജേഷ് എന്നിവരാണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാണ്ട് ചെയ്‌തു. പോലീസ് ഇൻസ്പെക്ടർ എംടി ജേക്കബ്ബ്, എസ്ഐ വിമൽ ചന്ദ്രൻ,എഎസ്ഐ ബിജുവർഗ്ഗീസ്, സിപിഒമാരായ നിശാന്ത്, പ്രവീൺകുമാർ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

Related posts

കൊച്ചിയില്‍ വായു ഗുണനിലവാരം മെച്ചപ്പെട്ടു

Aswathi Kottiyoor

ഡോ. വന്ദന ദാസിന്‍റെ സ്വപ്നം സഫലമാകുന്നു; മകളുടെ ഓര്‍മയ്ക്കായി ക്ലിനിക്ക് നിർമ്മാണം പൂർത്തിയാക്കി മാതാപിതാക്കൾ

Aswathi Kottiyoor

സൗദിയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു; രണ്ടാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Aswathi Kottiyoor
WordPress Image Lightbox