24.3 C
Iritty, IN
October 14, 2024
  • Home
  • Uncategorized
  • സൂര്യനും ചന്ദ്രനുമല്ല, കറുത്ത മേഘമായി പിണറായി മാറി; അഭിമുഖ വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരെ കെ മുരളീധരന്‍
Uncategorized

സൂര്യനും ചന്ദ്രനുമല്ല, കറുത്ത മേഘമായി പിണറായി മാറി; അഭിമുഖ വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരെ കെ മുരളീധരന്‍


തിരുവനന്തപുരം: ദി ഹിന്ദു ദിനപത്രത്തിലെ അഭിമുഖ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോൺഗ്രസ് നേതാവ് കെ മുരളീധരന്‍. സൂര്യനും ചന്ദ്രനുമല്ല, കറുത്ത മേഘമായി പിണറായി മാറിയെന്ന് മുരളീധരന്‍ വിമര്‍ശിച്ചു. ഭൂരിപക്ഷ വർഗീയതയെ പ്രോത്സാഹിപ്പിക്കുകയാണ് സിപിഎം. പി ആര്‍ ഏജൻസിയാണ് പിണറായിയുടെ പ്രധാനപ്പെട്ട ഘടകം എന്ന പ്രതിപക്ഷ ആരോപണം ശരിയായി. പി ആര്‍ ഏജൻസിക്കെതിരെ ദേശവിരുദ്ധ പ്രവർത്തനത്തിന് കേസെടുക്കണം. അത് പറയാനുള്ള ധൈര്യം പിണറായി ഉണ്ടോ എന്ന് കെ മുരളീധരന്‍ ചോദിച്ചു. മലപ്പുറം ജില്ലയുടെ പേരെടുത്ത് പറയുന്നത് ആർഎസ്എസിനെ സന്തോഷിപ്പിക്കാൻ വേണ്ടിയാണ്. മുഖ്യമന്ത്രിക്ക് നേരിട്ട് പറയാൻ മടിയുള്ളത് പിആർ ഏജൻസിയെ കൊണ്ട് പറയിപ്പിക്കുകയാണ്. മോദിയുടെ അനുയായികളാണ് ഈ കൂട്ടരെന്നും മുരളീധരന്‍ പറഞ്ഞു.

Related posts

ദര്‍ഘാസ്

Aswathi Kottiyoor

വിഷുക്കൈനീട്ടം നൽകാൻ പുതുപുത്തൻ നോട്ടുകള്‍ വേണോ? സൗകര്യമൊരുക്കി റിസർവ് ബാങ്ക്

Aswathi Kottiyoor

ആൾമാറാട്ടം, തട്ടിപ്പ്, വെട്ടിപ്പ്: വ്യാജ എൽഎസ്ഡി കേസ് പ്രതി നാരായണ ദാസ് പൊലീസിന്റെ സ്ഥിരം നോട്ടപ്പുള്ളി

Aswathi Kottiyoor
WordPress Image Lightbox