24.3 C
Iritty, IN
October 14, 2024
  • Home
  • Uncategorized
  • ‘ഹിന്ദു പത്രവുമായി അഡ്ജസ്റ്റ്‍മെന്‍റ് നടത്തി’; ഇന്നലെ കണ്ടത് മുഖ്യമന്ത്രിയുടെ നാടകമെന്ന് പി വി അന്‍വര്‍
Uncategorized

‘ഹിന്ദു പത്രവുമായി അഡ്ജസ്റ്റ്‍മെന്‍റ് നടത്തി’; ഇന്നലെ കണ്ടത് മുഖ്യമന്ത്രിയുടെ നാടകമെന്ന് പി വി അന്‍വര്‍


മലപ്പുറം: ദി ഹിന്ദു ദിനപത്രത്തിലെ അഭിമുഖ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പി വി അന്‍വര്‍ എംഎല്‍എ. ഹിന്ദു പത്രവുമായി മുഖ്യമന്ത്രി അഡ്ജസ്റ്റ്‍മെന്‍റ് നടത്തിയെന്നാണ് പി വി അന്‍വര്‍ ആരോപിക്കുന്നത്. ഇന്നലെ കണ്ടത് മുഖ്യമന്ത്രിയുടെ നാടകമാണെന്നും അന്‍വര്‍ വിമര്‍ശിച്ചു.

അഭിമുഖത്തിന് പിന്നിൽ ഗൂഢാലോചനയുണ്ട്. മുഖ്യമന്ത്രിക്ക് പിആർ ഏജൻസി ഇല്ല എന്നാണ് ആദ്യം പറഞ്ഞത്. വാർത്ത തെറ്റെങ്കിൽ എന്തുകൊണ് ആദ്യം പറഞ്ഞില്ല. പച്ചക്കള്ളമാണ് മുഖ്യമന്ത്രി പറയുന്നത്. പത്രം ഇറക്കി 32 മണിക്കൂർ കഴിഞ്ഞ് ചർച്ച ആയതിന് ശേഷമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടത്. ന്നലെ കണ്ടത് മുഖ്യമന്ത്രിയുടെ നാടകമാണെന്നും അന്‍വര്‍ ആരോപിച്ചു. കരിപ്പൂർ എന്ന വാക്ക്, കോഴിക്കോട് എയർപോർട്ട് എന്ന വാക്കും ആദ്യമായി മുഖ്യമന്ത്രിയിൽ നിന്ന് കേട്ടു. സ്വർണക്കള്ളക്കടത്തിൽ ധൈര്യമുണ്ടങ്കിൽ ജുഡീഷ്യൽ അന്വേഷണം നടത്തട്ടേ എന്നും പി വി അന്‍വര്‍ വെല്ലുവിളിച്ചു.

അതേസമയം, വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പ്രതിരോധം തീർക്കുകയാണ് സിപിഎം മന്ത്രിമാര്‍. മുഖ്യമന്ത്രിക്ക് അഭിമുഖം കൊടുക്കാൻ പിആർ ഏജൻസിയുടെ സഹായം ഇല്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് മാധ്യമങ്ങളോട് പ്രതികരിച്ചു. മുഖ്യമന്ത്രിക്ക് കേരള ജനതയോട് സംസാരിക്കാൻ പിആർ ഏജൻസിയുടെ ആവശ്യമില്ലെന്നും മാധ്യമങ്ങൾ പ്രശ്നങ്ങൾ വളച്ചൊടിച്ച് മുഖ്യമന്ത്രിക്കെതിരെ ആക്കുകയാണെന്നും മന്ത്രി വി ശിവൻകുട്ടിയും പ്രതികരിച്ചു.

Related posts

‘ഐഎസ് ഭീകരർ കാസർകോട്, കണ്ണൂർ മേഖലയിലെത്തി, ബേസ് ക്യാമ്പുണ്ടാക്കാൻ ശ്രമിച്ചു; പാക് ചാരസംഘടനയുടെ സഹായം കിട്ടി’

Aswathi Kottiyoor

മരണപ്പെട്ട വ്യക്തിയുടെ ആധാറിൽ തെറ്റുണ്ടെങ്കിൽ പിഎഫ് ക്ലെയിം ചെയ്യാനാകുമോ; ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം

Aswathi Kottiyoor

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡൽഹിയിൽ ഇന്ന് യോഗം ചേരും; മമത ബാനർജി പങ്കെടുക്കില്ല

Aswathi Kottiyoor
WordPress Image Lightbox