24.3 C
Iritty, IN
October 14, 2024
  • Home
  • Uncategorized
  • ഡോ. വന്ദന ദാസിന്‍റെ സ്വപ്നം സഫലമാകുന്നു; മകളുടെ ഓര്‍മയ്ക്കായി ക്ലിനിക്ക് നിർമ്മാണം പൂർത്തിയാക്കി മാതാപിതാക്കൾ
Uncategorized

ഡോ. വന്ദന ദാസിന്‍റെ സ്വപ്നം സഫലമാകുന്നു; മകളുടെ ഓര്‍മയ്ക്കായി ക്ലിനിക്ക് നിർമ്മാണം പൂർത്തിയാക്കി മാതാപിതാക്കൾ

ആലപ്പുഴ: മകളെക്കുറിച്ചുള്ള വിങ്ങുന്ന ഓർമ്മകൾക്കിടയിലും അവളുടെ സ്വപ്നമായ ക്ലിനിക്കിന്റെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുകയാണ് കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ മാതാപിതാക്കൾ. സാധാരണക്കാർക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ ചികിത്സ നൽകാനുള്ള ക്ലിനിക്ക് ഈ മാസം പത്തിന് ആലപ്പുഴ തൃക്കുന്നപ്പുഴയിൽ പ്രവർത്തനം ആരംഭിക്കും.

മകളില്ലെന്ന ദുഃഖം മകളുടെ ഓർമ്മകൾ കൊണ്ട് മറയ്ക്കുന്ന ഒരച്ഛനും അമ്മയും. മകളുടെ സ്വപ്നങ്ങൾക്ക് പിറകെയാണ് അവരിപ്പോൾ. തൃക്കുന്നപ്പുഴയിലെ പല്ലനയാറിന്റെ തീരത്തെ അമ്മവീടിനടുത്ത് ഒരു ആശുപത്രി വന്ദനയുടെ സ്വപ്നമായിരുന്നു. ജീവിച്ചിരുന്നെങ്കിൽ മകൾ അത് സാധ്യമാക്കുമെന്ന് അവർക്ക് അത്രമേൽ ഉറപ്പുള്ളൊരിടത്ത് അവൾക്ക് വേണ്ടി മാതാപിതാക്കൾ ഡോ.വന്ദനാദാസ് മെമ്മോറിയൽ ക്ലിനിക്ക് നിർമ്മാണം പൂർത്തിയാക്കി.

വന്ദനയുടെ അമ്മ വസന്തകുമാരിക്ക് കുടുംബ ഓഹരി കിട്ടിയ സ്ഥലത്താണ് ക്ലിനിക്ക് പണിതത്. സെപ്റ്റംബർ പത്തിന് വന്ദനയുടെ പിറന്നാള്‍ ദിനത്തിലാണ് ക്ലിനികിന്റെ ഉദ്ഘാടനം. അധികം വൈകാതെ തന്നെ ചികിത്സയും ആരംഭിക്കും. സ്ഥിരമായി രണ്ട് ഡോക്ടർ മാരുടെ സേവനം ഉണ്ടാകും. വന്ദനയുടെ സുഹൃത്തുക്കൾ ഉൾപ്പടെയുള്ളവർ ക്ലിനിക്കിൽ സേവനം നൽകാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. 2023 മെയ് പത്തിന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കായി പോലീസ് എത്തിച്ച കുടവട്ടൂർ സ്വദേശി സന്ദീപിന്റെ അക്രമണത്തിലാണ് ഹൗസ് സർജൻസി വിദ്യാർത്ഥിയായിരുന്ന വന്ദന കൊല്ലപ്പെട്ടത്. സന്ദീപിന് പരമാവധി ശിക്ഷ ലഭിക്കുന്നതും കാത്തിരിക്കുകയാണ് ഈ മാതാപിതാക്കൾ. മകൾക്ക് നീതി ഉറപ്പാക്കുന്നതിനൊപ്പം അവളുടെ സ്വപ്നങ്ങളും നെഞ്ചോട് ചേർക്കുകയാണവർ.

Related posts

10 വർഷമായി വീട്ട് നമ്പർ പോലും ലഭിക്കാതാക്കിയ വൈദ്യുതി പോസ്റ്റ്; നവകേരള സദസിൽ പരിഹരിച്ച പാലക്കാട്ടെ ആദ്യ പരാതി

Aswathi Kottiyoor

ഗണേശ നിമജ്ജനത്തിനിടെ തിരയിൽപ്പെട്ടു; 36 മണിക്കൂർ കടലിൽ, പിടിവള്ളിയായത് നിമജ്ജനം ചെയ്ത ഗണേശവിഗ്രഹം; കാണാതായ 14 കാരൻ ജീവിതത്തിലേക്ക്

Aswathi Kottiyoor

ഓട്ടിസം ബാധിച്ച മൂന്നര വയസുകാരിയെ ശ്വാസംമുട്ടിച്ച് കൊന്നശേഷം അമ്മ കീഴടങ്ങി: മകളുടെ ഭാവിയിൽ ആശങ്കയെന്ന് മൊഴി

Aswathi Kottiyoor
WordPress Image Lightbox