26 C
Iritty, IN
October 14, 2024
  • Home
  • Uncategorized
  • അതിദാരുണം; ചെന്നൈയിൽ പട്ടിണി കിടന്ന അതിഥി തൊഴിലാളി മരിച്ചു, ഒരാളുടെ നില ​ഗുരുതരം
Uncategorized

അതിദാരുണം; ചെന്നൈയിൽ പട്ടിണി കിടന്ന അതിഥി തൊഴിലാളി മരിച്ചു, ഒരാളുടെ നില ​ഗുരുതരം

ചെന്നൈ: ചെന്നൈയിൽ പട്ടിണി കിടന്ന അതിഥി തൊഴിലാളിയ്ക്ക് ദാരുണാന്ത്യം. ബംഗാൾ സ്വദേശി സമർഖാൻ (35) ആണ്‌ മരിച്ചത്. ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞു വീണതിനെ തുടർന്ന് രാജീവ് ഗാന്ധി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു. അതേസമയം, സംഘത്തിലെ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്.

12 പേർ അടങ്ങുന്ന സംഘമാണ്‌ ചെന്നൈയിൽ ജോലി അന്വേഷിച്ച് എത്തിയത്. ഇവരിൽ ഭക്ഷണം കഴിക്കാതെ 5 തൊഴിലാളികൾ സ്റ്റേഷനിൽ തളർന്നു വീണിരുന്നു. ഇവരെ റെയിൽവേ പൊലീസ് ആശുപത്രിയിൽ എത്തിച്ചു. ബാക്കിയുള്ളവരെ കോർപറേഷന്റെ അഗതിമന്ദിരത്തിലേക്കും മാറ്റിയിരുന്നു. ഭക്ഷണത്തിനു പണം ഇല്ലെന്ന് ഇവർ പറഞ്ഞിരുന്നു. തിരുവള്ളൂർ ജില്ലയിൽ ജോലി കിട്ടുമെന്ന് കേട്ടാണ് വന്നതെന്നും 10 ദിവസത്തിലധികം അന്വേഷിച്ചിട്ടും ജോലി കിട്ടിയില്ലെന്നും തൊഴിലാളികൾ അധികൃതരോട് അറിയിച്ചിരുന്നു.

Related posts

ഈഴവർക്ക് ഇടതുപക്ഷത്തുനിന്നും നീതി കിട്ടുന്നില്ല,അതിന്‍റെ തിരിച്ചടിയാണ് തെരഞ്ഞെടുപ്പിൽ കണ്ടത് :വെള്ളാപ്പള്ളി

Aswathi Kottiyoor

200 പോലീസുകാരുടെ കാവലില്‍ വിവാഹിതയാകുന്ന ‘റിവോൾവർ റാണി’ എന്ന കൊടുംകുറ്റവാളി ആരാണ്?

Aswathi Kottiyoor

രാഹുല്‍ ഗാന്ധിയും ആനിരാജയും വയനാട്ടിലെ വിസിറ്റിങ് വിസക്കാര്‍, താന്‍ അവിടത്തെ സ്ഥിരം വിസക്കാരന്‍; കെ. സുരേന്ദ്രന്‍

Aswathi Kottiyoor
WordPress Image Lightbox