24.4 C
Iritty, IN
October 15, 2024
  • Home
  • Uncategorized
  • പാലക്കാട് ​ശബരി ആശ്രമത്തിലെ ചടങ്ങിനിടെ ഗവർണറുടെ ഷാളിന് തീപിടിച്ചു
Uncategorized

പാലക്കാട് ​ശബരി ആശ്രമത്തിലെ ചടങ്ങിനിടെ ഗവർണറുടെ ഷാളിന് തീപിടിച്ചു

പാലക്കാട്: പാലക്കാട് ശബരി ആശ്രമത്തിലെ ചടങ്ങിനിടെ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീപിടിച്ചു. നിലവിളക്കിൽ നിന്നുമാണ് തീ പടർന്നത്. സുരക്ഷാ ഉദ്യോ​ഗസ്ഥർ ഉടനെത്തി തീയണച്ചതിനാൽ അപകടം ഒഴിവായി. ​ഗവർണർക്ക് മറ്റ് പരിക്കുകളൊന്നുമില്ല. പാലക്കാട് അകത്തേത്തറയിലുള്ള ശബരി ആശ്രമത്തിലെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന ചടങ്ങിലേക്ക് ​ഗവർണർ എത്തിയപ്പോഴാണ് സംഭവം

ആശ്രമത്തിന്റെ അടുത്തുള്ള സ്ഥലത്ത് ​ഗാന്ധിജിയുടെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തുന്നതിനിടെയാണ് സമീപത്ത് കത്തിച്ചുവെച്ച നിലവിളക്കിൽ നിന്ന് കഴുത്തിലെ ഷാളിലേക്ക് തീ പടർന്നത്. ഉടൻ തന്നെ ഇക്കാര്യം സംഘാടകരുടെ ശ്രദ്ധയിൽ പെടുകയും ​തുടർന്ന് ​ഗവർണർ തന്നെ ഷാളൂരി മാറ്റുകയും ചെയ്തു. ഷാളിൽ തീ പടർന്ന കാര്യം ​ഗവർണർ അറിയുന്നുണ്ടായിരുന്നില്ല എന്ന കാര്യം ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.

Related posts

കൊട്ടിയൂരിൽ വൻ ചീട്ടുകളി സംഘത്തെ കേളകം പോലീസ് പിടികൂടി

Aswathi Kottiyoor

വന്യമൃഗശല്യം രൂക്ഷമായി തുടരവെ താൽക്കാലിക വാച്ചർമാരെ പിരിച്ചുവിടുന്നു

Aswathi Kottiyoor

പൂക്കോട് വെറ്റിനറി സർവ്വകലാശാലയിലെ സിദ്ധാർത്ഥന്‍റെ മരണം; ജുഡീഷ്വൽ കമ്മീഷൻ ഇന്ന് ഗവർണർക്ക് റിപ്പോർട്ട് നൽകും

Aswathi Kottiyoor
WordPress Image Lightbox