27.5 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • ഹേമ കമ്മറ്റി റിപ്പോർട്ടിന്മേൽ കേസ് കോട്ടയത്ത്, അപമര്യാദയായി പെരുമാറിയതിൽ നടപടി; പരാതിക്കാരി കൊല്ലം സ്വദേശി
Uncategorized

ഹേമ കമ്മറ്റി റിപ്പോർട്ടിന്മേൽ കേസ് കോട്ടയത്ത്, അപമര്യാദയായി പെരുമാറിയതിൽ നടപടി; പരാതിക്കാരി കൊല്ലം സ്വദേശി


കോട്ടയം : മലയാളം സിനിമാമേഖലയിലെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെ കുറിച്ച് പഠിച്ച ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആദ്യ കേസ് കോട്ടയത്ത് രജിസ്റ്റർ ചെയ്തു. കൊല്ലം സ്വദേശിയായ മേക്കപ്പ് ആർട്ടിസ്റ്റ്, മേക്കപ്പ് മാനേജർക്കെതിരെ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. അപമര്യാദയായി പെരുമാറിയെന്ന് കാണിച്ച് കൊരട്ടി സ്വദേശിയായ സജീവിനെതിരെയാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. പൊൻകുന്നം പൊലീസ് രജിസ്ട്രർ ചെയ്ത കേസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന് കൈമാറി. പരാതിക്കാരി നേരത്തെ ഹേമ കമ്മിറ്റിക്ക് മുൻപിൽ മൊഴി നൽകിയിരുന്നു. പിന്നാലെ പൊലീസിലും പരാതി നൽകുകയായിരുന്നു. ആദ്യമായാണ് ഹേമ കമ്മിറ്റിക്ക് മൊഴി നൽകിയ ഒരാൾ പൊലീസിൽ പരാതിയുമായെത്തുന്നത്. കൊല്ലം പുയമ്പിളിയിലും, കോട്ടയം പൊൻകുന്നത്തും നൽകിയ പരാതികളിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Related posts

യുവതിയെ തട്ടിക്കൊണ്ടുപോയി, ആസിഡ് ഒഴിച്ചു; കൊന്ന് കിണറ്റിൽ തള്ളി

Aswathi Kottiyoor

വലിയ മോഹങ്ങളുമായി യുഎസിൽ പോയി, തിരിച്ചെത്തിയത് ചേതനയറ്റ ശരീരം; അബ്ദുൽ അറഫാത്തിൻ്റെ മൃതദേഹം നാട്ടിലെത്തിച്ചു

Aswathi Kottiyoor

കേളകം പാറത്തോട് ജനപ്രിയ സ്വാശ്രയ സംഘം2021-2022 വർഷത്തെ SSLC +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കലും കുടുംബ സംഗമവും നടത്തി.

Aswathi Kottiyoor
WordPress Image Lightbox