26 C
Iritty, IN
October 14, 2024
  • Home
  • Uncategorized
  • ‘അൻവർ ചെറിയ മീനല്ല, നടക്കുന്നത് കള്ളക്കടത്ത് സംഘത്തിലെ സ്വത്ത്‌ വിഭജന തർക്കത്തിന്റെ ബാക്കി’: ശോഭാ സുരേന്ദ്രൻ
Uncategorized

‘അൻവർ ചെറിയ മീനല്ല, നടക്കുന്നത് കള്ളക്കടത്ത് സംഘത്തിലെ സ്വത്ത്‌ വിഭജന തർക്കത്തിന്റെ ബാക്കി’: ശോഭാ സുരേന്ദ്രൻ


കൊച്ചി : പിവി അൻവറിനെതിരെ ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. കള്ളക്കടത്ത് സംഘത്തിലെ സ്വത്ത്‌ വിഭജന തർക്കത്തിന്റെ ബാക്കിയാണ് ഇപ്പോൾ കാണുന്നതെന്ന് ശോഭാ സുരേന്ദ്രൻ ആരോപിച്ചു. ‘അൻവർ ചെറിയ മീനല്ല. വെട്ടിപ്പും തട്ടിപ്പും നടത്തിയ അൻവറിന്റെ വാക്കുകൾക്ക് ഇത്രയും പ്രാധാന്യം കൊടുക്കേണ്ടതാണോ എന്ന് ചിന്തിക്കേണ്ടതുണ്ടെന്നും ശോഭാ സുരേന്ദ്രൻ കൊച്ചിയിൽ പറഞ്ഞു.

‘വിഷയങ്ങളിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തണം. സത്യം പുറത്ത് വരട്ടെ. അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കിട്ടാനുള്ള വലിയ വിജയം തട്ടിയെടുക്കാനാണ് ശ്രമിക്കുന്നത്. അൻവറിനെതിരെ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് പാർട്ടിയും താനും പരാതി നൽകിയിട്ടുണ്ടെന്നും അൻവറിനെ ബിജെപി സ്വാഗതം ചെയ്യുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.

Related posts

ഭിന്നശേഷിക്കാര്‍ക്കുള്ള മുചക്ര വാഹന വിതരണം

Aswathi Kottiyoor

വെറുതെയിരിക്കുമ്പോൾ അക്കൗണ്ടിൽ വരുന്നത് ലക്ഷങ്ങൾ, എടുത്തുകൊടുത്താൽ 10 ശതമാനം മുതൽ കമ്മീഷൻ; യുവാക്കൾ പിടിയിൽ

Aswathi Kottiyoor

ജമ്മു കശ്മീരിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 36 പേർ മരിച്ചു

Aswathi Kottiyoor
WordPress Image Lightbox