കേളകം: ടൗൺ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ആദ്യഘട്ട ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. കേളകം പോലീസ് സ്റ്റേഷൻ പരിസരം, വെള്ളൂന്നി റോഡ്, കേളകം ജംഗ്ഷൻ, അടയ്ക്കാത്തോട് റോഡ്, വ്യാപാരി ഭവനു മുൻവശം, ബസ്റ്റാൻ്റ് പരിസരം എന്നിവിടങ്ങൾ ആണ് സൗന്ദര്യ വൽക്കരണത്തിന്റെ ഭാഗമായി ശുചീകരിച്ചത്. വിവിധ വ്യാപാര സംഘടനകൾ, തൊഴിലാളികൾ, ഓട്ടോറിക്ഷ തൊഴിലാളികൾ, ജനപ്രതിനിധികൾ, കേളകം സെൻറ് തോമസ് ഹൈസ്കൂളിലെ എസ് പി സി കേഡറ്റുകൾ, റസിഡൻസ് അസോസിയേഷൻ എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടന്നത്.
ശുചീകരണ പ്രവർത്തനത്തിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് സി ടി അനീഷ് നിർവഹിച്ചു. പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷൻമാരായ ടോമി പുളിക്കക്കണ്ടത്തിൽ, സജീവൻ പാലുമ്മി, പഞ്ചായത്ത് അംഗങ്ങളായ സുനിത രാജു വാത്യാട്ട്, ഷിജി സുരേന്ദ്രൻ, ജോണി പാമ്പാടി,വ്യാപാരി നേതാക്കളായ കൊച്ചിൻ രാജൻ,രവീന്ദ്രൻ,രജീഷ് ബൂൺ വൈഎംസിഎ കേളകം യൂണിറ്റ് പ്രസിഡൻ്റ് ജോസ് ആവണംകോട്ട് തുടങ്ങിയവർ സംസാരിച്ചു.