26 C
Iritty, IN
October 14, 2024
  • Home
  • Uncategorized
  • താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍
Uncategorized

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. കട്ടിപ്പാറ ആര്യന്‍കുളം സ്വദേശി ഉബൈദ്(23), മീനങ്ങാടി കൃഷ്ണഗിരി തെനക്കാട്ട്കുന്നത്ത് സഞ്ജീത് അഫ്താബ് (22), കട്ടിപ്പാറ മലയില്‍ വീട്ടില്‍ മുഹമ്മദ് ഷാദില്‍ (23) എന്നിവരെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ നേരത്തേ എട്ട് പേര്‍ക്കെതിരേ കേസെടുത്തിരുന്നു.

വ്യൂ പോയിന്റിന് സമീപം ഇന്നലെ രാത്രിയാണ് ലോറി ഡ്രൈവര്‍ കോഴിക്കോട് ചേളന്നൂര്‍ സ്വദേശി സോനുവിന് നേരെ ആക്രമണമുണ്ടായത്. ലോറി തെറ്റായ ദിശയില്‍ കാറിന് മുന്നിലേക്ക് കയറിവന്നു എന്നാരോപിച്ചാണ് കാറിലുണ്ടായിരുന്നവരും ലോറി ഡ്രൈവറും തമ്മില്‍ വാക്കേറ്റമുണ്ടായത്. പിന്നീട് കൈയ്യേറ്റം നടക്കുകയായിരുന്നു. ഇവര്‍ സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മറ്റുള്ളവര്‍ക്കായി അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു.

Related posts

കാമുകന്‍ പെട്രോളൊഴിച്ച് തീ കൊളുത്തിയ ഉഗാണ്ടൻ ഒളിംപിക്സ് താരത്തിന് ദാരുണാന്ത്യം

Aswathi Kottiyoor

കഞ്ചാവുമായി മധ്യവയസ്കൻ പിടിയിൽ.*

Aswathi Kottiyoor

ജലസാഹസികതയുടെ ഭാഗമായ വൈറ്റ് വാട്ടർ കയാക്കിങ്ങിൻ്റെ സാധ്യതകൾ ചീങ്കണ്ണിപ്പുഴയിലും: പരിശോധന നടത്തി

Aswathi Kottiyoor
WordPress Image Lightbox