26 C
Iritty, IN
October 14, 2024
  • Home
  • Uncategorized
  • ഉത്തരാഖണ്ഡിൽ ട്രക്കിങിന് പോയ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു
Uncategorized

ഉത്തരാഖണ്ഡിൽ ട്രക്കിങിന് പോയ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു


ദില്ലി: ഉത്തരാഖണ്ഡിൽ മലയാളി യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. ഉത്തരാഖണ്ഡിലെ ജോഷിമഠിൽ ട്രക്കിംഗിന് പോയ മലയാളി ഇടുക്കി കമ്പിളികണ്ടം – മുക്കുടം സ്വദേശി പൂവത്തിങ്കൽ അലൻ ആണ് മരിച്ചത്. അലൻ അടക്കം നാലംഗ സംഘമാണ് ട്രക്കിംഗിന് പോയത്. സെപ്തംബർ ഇരുപതിനാണ് സംഘം ട്രക്കിങ്ങിനായി പോയത്. ഇന്നലെ മലമുകളിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് എംഡിആർഎഫ് സംഘം എത്തി ചുമന്നാണ് ബേസ് ക്യാമ്പിൽ എത്തിച്ചത്. എന്നാൽ ഇവിടെ വച്ച് മരണം സംഭവിച്ചു. യുവാവിൻ്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മരണ വിവരം ബന്ധുക്കളെ അറിയിച്ചു.

Related posts

കെട്ടിട ഉടമകളിൽ നിന്നു സെസ് പിരിച്ചിട്ടും നിർമാണത്തൊഴിലാളികൾക്കു പെൻഷനില്ല

Aswathi Kottiyoor

ഒറ്റ വിസയില്‍ ആറ് ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാൻ സൗകര്യമൊരുങ്ങുന്നു

Aswathi Kottiyoor

മിന്നലേറ്റ് കോട്ടയത്ത് പെയിന്റിങ് തൊഴിലാളി മരിച്ചു, സുഹൃത്തിന് ഗുരുതര പരിക്ക്

Aswathi Kottiyoor
WordPress Image Lightbox