26 C
Iritty, IN
October 14, 2024
  • Home
  • Uncategorized
  • ഇ ചലാന്‍ അദാലത്ത് ശനിയാഴ്ച കൂടി; ആയിരത്തോളം ചലാനുകള്‍ തീര്‍പ്പാക്കി
Uncategorized

ഇ ചലാന്‍ അദാലത്ത് ശനിയാഴ്ച കൂടി; ആയിരത്തോളം ചലാനുകള്‍ തീര്‍പ്പാക്കി

കണ്ണൂര്‍:മോട്ടോര്‍ വാഹന വകുപ്പും കണ്ണൂര്‍ സിറ്റി പോലീസും സംയുക്തമായി കണ്ണൂര്‍ ആര്‍ടി ഓഫീസ് ഹാളില്‍ നടത്തുന്ന ഇ ചലാന്‍ അദാലത്ത് സെപ്റ്റംബര്‍ 28 വരെ. സെപ്റ്റംബര്‍ 26ന് തുടങ്ങിയ അദാലത്തില്‍ ഇതുവരെ ആയിരത്തോളും ചലാനുകള്‍ തീര്‍പ്പാക്കി.
പല കാരണങ്ങളാല്‍ ചലാന്‍ അടക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുന്നവര്‍ സൗകര്യം പ്രയോജനപ്പെടുത്തി. ആര്‍സി ബുക്കില്‍ ഫോണ്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യാതെ വാഹന ഉടമ വിദേശത്തായി ഒടിപി ലഭിക്കാതെ ചലാന്‍ അടക്കാന്‍ പറ്റാത്തവര്‍, വിവിധ ഓഫീസുകള്‍ കയറി ഇറങ്ങേണ്ടതിനാല്‍ പോലീസിന്റെയും എംവിഡിയുടെയും ചലാനുകള്‍ അടക്കാത്തവര്‍ എന്നിവര്‍ക്കെല്ലാം അദാലത്ത് പ്രയോജനപ്പെടുന്നു.

അദാലത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ എട്ടും പോലീസിന്റെ അഞ്ചും കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നു. രാവിലെ 10 മണി മുതല്‍ വൈകീട്ട് നാല് മണി വരെ എടിഎം കാര്‍ഡ് വഴിയോ യുപിഐ ആപ്പ് വഴിയോ പണം അടക്കാം.

Related posts

കിണറിൽ വീണ കാട്ടുപോത്തിന് ‘മസില്‍ സ്ട്രെയിന്‍’, നാട്ടിൽ ചുറ്റിത്തിരിഞ്ഞ് ഭീതി പരത്തിയതോടെ മയക്കുവെടി

Aswathi Kottiyoor

കേരളത്തിന് സന്തോഷ വാർത്ത; 20000 ച.മീ ഓഫീസ്, ലോകത്തെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനി കൊച്ചിയിൽ യൂണിറ്റ് തുറക്കും

Aswathi Kottiyoor

ശബരിമല വിമാനത്താവളം; പ്രതിരോധമന്ത്രാലയത്തിന്റെ അനുമതിയായി.*

Aswathi Kottiyoor
WordPress Image Lightbox