26 C
Iritty, IN
October 14, 2024
  • Home
  • Uncategorized
  • നെറ്റ്സിൽ ബാറ്റിങ്ങിൽ ബുദ്ധിമുട്ടി കോലി, 15 പന്തുകള്‍ക്കിടെ നാലു തവണ പുറത്താക്കി ബുമ്ര, ക്ലീന്‍ ബൗള്‍ഡാക്കി അക്സറും
Uncategorized

നെറ്റ്സിൽ ബാറ്റിങ്ങിൽ ബുദ്ധിമുട്ടി കോലി, 15 പന്തുകള്‍ക്കിടെ നാലു തവണ പുറത്താക്കി ബുമ്ര, ക്ലീന്‍ ബൗള്‍ഡാക്കി അക്സറും

കോലി ആരാധകർക്ക് നിരാശ പടർത്തുന്ന വാർത്തകളാണ് ഇന്ത്യൻ പരിശീലന ക്യാമ്പിൽ നിന്നും പുറത്തുവരുന്നത്. നെറ്റ്സിൽ പരിശീലനത്തിനിടെ ജസ്പ്രീത് ബുംമ്രയുടെ 15 പന്തുകൾ നേരിട്ട കോലി നാല് തവണയാണ് പുറത്തായത്. തുടർച്ചയായി ബാറ്റിങ്ങിൽ വിഷമിച്ച കോലിയോട് നിങ്ങൾ ബാറ്റിങ്ങിൽ ബുദ്ധിമുട്ടുകയാണെന്ന് ബുംമ്ര പറഞ്ഞു

ഇന്നലെ കാണ്‍പൂരില്‍ കോച്ച് ഗൗതം ഗംഭീറിന്‍റെ നേതൃത്വത്തില്‍ നടന്ന പരിശീലന സെഷനില്‍ ജസ്പ്രീത് ബുമ്രയും 15 പന്തുകളാണ് കോലി നെറ്റ്സില്‍ നേരിട്ടത്. ഇതില്‍ നാലു തവണ കോലി പുറത്തായതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

തുടക്കത്തില്‍ ബുമ്രയ്ക്കെതിരെ കവര്‍ ഡ്രൈവ് കളിച്ച് ആത്മവിശ്വാസം പ്രകടിപ്പിച്ചെങ്കിലും പിന്നീട് കോലിക്ക് അടിതെറ്റി. ഒരു തവണ കോലിയെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ ബുമ്ര അത് പ്ലംബ് ആണെന്ന് ഉറക്കെ വിളിച്ചുപറയുകയും ചെയ്തു.

പിന്നീട് രവിചന്ദ്ര അശ്വിനും അക്സര്‍ പട്ടേലും കുല്‍ദീപ് യാദവും ബൗള്‍ ചെയ്യുന്ന രണ്ടാം നെറ്റ്സിലെത്തിയപ്പോഴാകട്ടെ സ്പിന്നര്‍മാര്‍ക്കെതരെ ഇന്‍സൈഡ് ഔട്ട് ഷോട്ട് കളിക്കാനുള്ള ശ്രമത്തിനിടെ മൂന്ന് തവണ പിഴച്ചു.

Related posts

പെറ്റുപെരുകി തെരുവ് നായകൾ, കൂടുതല്‍ വന്ധ്യംകരണ കേന്ദ്രങ്ങളെന്ന ജില്ലാ പഞ്ചായത്തിന്റെ പ്രഖ്യാപനം നീളുന്നു

Aswathi Kottiyoor

സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വില വർധനവ് നിലവിൽ വന്നു, ഇന്ന് യു.ഡി.എഫ് കരിദിനം

Aswathi Kottiyoor

സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ മത്സ്യബന്ധന ഇറാനിയൻ കപ്പൽ നാവികസേന മോചിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox