26 C
Iritty, IN
October 14, 2024
  • Home
  • Uncategorized
  • ജുമാമസ്ജിദിൽ നിന്ന് പണം മോഷ്ടിച്ചു, പ്രതിയെ സേലത്ത് നിന്ന് പിടികൂടി പൊലീസ്
Uncategorized

ജുമാമസ്ജിദിൽ നിന്ന് പണം മോഷ്ടിച്ചു, പ്രതിയെ സേലത്ത് നിന്ന് പിടികൂടി പൊലീസ്


അമ്പലപ്പുഴ: പുന്നപ്ര സലഫി ജുമാമസ്ജിദിൽ മോഷണം നടത്തിയ കേസിലെ പ്രതിയെ തമിഴ്‌നാട്ടിലെ സേലത്തുനിന്നു പൊലീസ് പിടികൂടി. തിരുവനന്തപുരം തോന്നയ്ക്കൽ മഞ്ഞുമല ഷാജിതാ മൻസിൽ മുഹമ്മദ് അബ്ദുൽ ഹാദി (25)യെയാണ് ഇൻസ്പെക്ടർ ടി എൽ സ്റ്റെപ്റ്റോ ജോണിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. ഈമാസം ആദ്യമായിരുന്നു സംഭവം. പുന്നപ്ര കളിത്തട്ടിനു പടിഞ്ഞാറുള്ള ജമാഅത്തിൽ കാണിക്കവഞ്ചിയിലെ 7000 രൂപ കവർച്ച ചെയ്തുവെന്നാണ് കേസ്. ബുധനാഴ്ചയാണ് പ്രതി പിടിയിലായത്.

ആലപ്പുഴ സൗത്ത്, പട്ടണക്കാട്, തമിഴ്‌നാട്ടിലെ സേലം പൊലീസ് സ്റ്റേഷനുകളിലായി ഏഴിലധികം മോഷണക്കേസുകളിൽ പ്രതിയാണിയാൾ. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്ഐ വി ഡി റെജിരാജ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ എം ആർ രതീഷ്, എം വൈ മാഹിൻ, അബുബക്കർ സിദ്ദിഖ്, അമർജ്യോതി എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്.

Related posts

ഇ​നി ഓ​ൺ​ലൈ​ൻ റ​മ്മി​ക​ളി നി​യ​മ​വി​രു​ദ്ധം; സ​ർ​ക്കാ​ർ വി​ജ്ഞാ​പ​ന​മി​റ​ക്കി

Aswathi Kottiyoor

*ഗവ എൽ പി സ്കൂൾ കോളിത്തട്ടിൽ ഓണാഘോഷം വിപുലമായി ആഘോഷിച്ചു*.

Aswathi Kottiyoor

ബീച്ചില്‍ ഗുണ്ടാവിളയാട്ടം, ശ്രീ അയ്യപ്പ ഫിഷിങ് ഗ്രൂപ്പിന്‍റെ ബസ് അടിച്ചു തകര്‍ത്തു; വീടിനുനേരെയും ആക്രമണം

Aswathi Kottiyoor
WordPress Image Lightbox