26 C
Iritty, IN
October 14, 2024
  • Home
  • Uncategorized
  • ഡിഎൻഎ പരിശോധനാ ഫലം വന്നു, മൃതദേഹം അർജുന്റേത് തന്നെ; നാട്ടിലേക്ക് എത്തിക്കാനുളള നടപടി തുടരും
Uncategorized

ഡിഎൻഎ പരിശോധനാ ഫലം വന്നു, മൃതദേഹം അർജുന്റേത് തന്നെ; നാട്ടിലേക്ക് എത്തിക്കാനുളള നടപടി തുടരും

ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ ഗംഗാവലി പുഴയിൽ നിന്നെടുത്ത ലോറിയിൽ കണ്ടെത്തിയ മൃതദേഹം കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റേത് തന്നെ. ഡിഎൻഎ പരിശോധനയിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചു. ഫലം വന്ന സാഹചര്യത്തിൽ മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുളള നടപടിക്രമങ്ങൾക്ക് ആരംഭിക്കും.

കർണാടക പൊലീസിലെ സിഐ റാങ്കിൽ ഉള്ള ഉദ്യോഗസ്ഥനാണ് അർജുനുമായെത്തുന്ന ആംബുലൻസിന്റെ സുരക്ഷാ ചുമതല നൽകിയിരിക്കുന്നത്. കാർവാർ എംഎൽഎ സതീഷ് സെയിൽ ആംബുലൻസിനെ അനുഗമിക്കും. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അനുമതി കിട്ടിയാൽ കാർവാർ എസ്പി എം നാരായണ കൂടി മൃതദേഹത്തെ അനുഗമിക്കും. മൃതദേഹവുമായുള്ള കേരളത്തിലേക്കുള്ള യാത്രക്കായി ആംബുലൻസും മൊബൈൽ ഫ്രീസറും അടക്കമുള്ള എല്ലാ സജ്ജീകരണങ്ങളും തയ്യാറാണെന്നും ജില്ലാ ഭരണകൂടം എല്ലാ നടപടി ക്രമങ്ങളും പൂർത്തിയാക്കിയെന്നും എകെഎം അഷ്‌റഫ്‌ എംഎൽഎ മാധ്യമങ്ങളോട് പറഞ്ഞു.

Related posts

ചുമ മരുന്ന് കഴിച്ച് വൃക്ക തകരാറായി മരിച്ചത് 200 കുട്ടികള്‍, ഒടുവിൽ കഫ് സിറപ്പ് കമ്പനി ഉടമ അഴിക്കുള്ളിൽ

Aswathi Kottiyoor

ജെയ്ക് സി തോമസിന്റെ ഭാര്യക്കെതിരായ സൈബർ ആക്രമണം; മണര്‍കാട് പൊലീസ് കേസെടുത്തു;

Aswathi Kottiyoor

അസ്വസ്ഥത, പിന്നെ കഠിനമായ വേദന; 5 ദിവസം കഴിഞ്ഞ് ആശുപത്രിയിൽ, അടിയന്തര ശസ്ത്രക്രിയ, മീൻ മുള്ള് പുറത്തെടുത്തു

WordPress Image Lightbox