27.5 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • ഡോക്ടർക്ക് നേരെ കത്തി വീശി, ചോദിച്ച മരുന്ന് എഴുതി വാങ്ങി യുവാവ്; സംഭവം പൊന്നാനി താലൂക്ക് ആശുപത്രിയിൽ
Uncategorized

ഡോക്ടർക്ക് നേരെ കത്തി വീശി, ചോദിച്ച മരുന്ന് എഴുതി വാങ്ങി യുവാവ്; സംഭവം പൊന്നാനി താലൂക്ക് ആശുപത്രിയിൽ

മലപ്പുറം: പൊന്നാനി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് നേരെ കത്തി വീശി ഭീഷണിപ്പെടുത്തി യുവാവ്. അമിത ശേഷിയുള്ള മയക്ക് ഗുളിക ആവശ്യപ്പെട്ടാണ് യുവാവ് ആശുപത്രിയിൽ എത്തിയത്. എന്നാൽ ഡോക്ടർ മരുന്ന് എഴുതി നൽകിയില്ല. ഇതോടെ മടങ്ങി പോയ യുവാവ് പിന്നാലെ വീണ്ടും എത്തി ഡോക്ടറെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മരുന്ന് എഴുതിച്ചു. സംഭവത്തിൽ ഡോക്ടർ പൊലീസിൽ പരാതി നൽകി. ചൊവ്വാഴ്‌ചയാണ് സംഭവം നടന്നത്. ആശുപത്രിയിൽ നിന്ന് ഇതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. യുവാവിനെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

Related posts

തമിഴ്നാട്ടിൽ ആദ്യ സൂചനകളിൽ ഡിഎംകെ, ആദ്യ റൌണ്ടിൽ പിന്നിലായി കെ അണ്ണാമലൈ

Aswathi Kottiyoor

കൊട്ടിയൂർ വൈശാഖ മഹോത്സവം: നീരെഴുന്നള്ളത്ത് മെയ് 27ന്

Aswathi Kottiyoor

വഴക്കിനൊടുവിൽ വെട്ടുകത്തിയെടുത്ത് അമ്മയെ തലയ്ക്കുവെട്ടി; സ്റ്റേഷനിൽ വിളിച്ച് പറഞ്ഞു, അറസ്റ്റ്

Aswathi Kottiyoor
WordPress Image Lightbox