27.5 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • യെച്ചൂരിക്ക് പകരം ജനറൽ സെക്രട്ടറി തത്ക്കാലം വേണ്ടെന്ന് സിപിഎമ്മിൽ ധാരണ
Uncategorized

യെച്ചൂരിക്ക് പകരം ജനറൽ സെക്രട്ടറി തത്ക്കാലം വേണ്ടെന്ന് സിപിഎമ്മിൽ ധാരണ


ദില്ലി: സീതാറാം യെച്ചൂരിക്ക് പകരം ജനറൽ സെക്രട്ടറി തത്കാലം വേണ്ടെന്ന് സിപിഎമ്മിൽ ധാരണയായി. താത്ക്കാലികമായി ഒരാൾക്ക് ചുമതല നൽകുന്ന കാര്യം മാത്രമേ പരിഗണനയിൽ ഉള്ളൂവെന്ന് നേതൃത്വം വ്യക്തമാക്കി. പാർട്ടി കോൺഗ്രസ് പുതിയ ജനറൽ സെക്രട്ടറിയെ തെരഞ്ഞെടുക്കട്ടെ എന്നാണ് ധാരണ. പ്രകാശ് കാരാട്ടിനോ വൃന്ദ കാരാട്ടിനോ ആക്ടിംഗ് ജനറൽ സെക്രട്ടറി എന്ന ചുമതല നൽകാൻ സാധ്യതയുണ്ട്. തത്ക്കാലം ഇതിന്റെ പേരിൽ പാർട്ടിയിൽ തർക്കം വേണ്ടെന്നും നേതാക്കൾ പറയുന്നു. പിബിയിലെ പല നേതാക്കളും പ്രായപരിധി പിന്നിടുന്നതും സ്ഥിരം ജനറൽ സെക്രട്ടറിയെ നിയമിക്കുന്നതിന് തടസ്സമാകുന്നുണ്ട്. പിബി സിസി യോഗങ്ങൾ നാളെ മുതൽ ദില്ലിയിൽ ആരംഭിക്കും.

Related posts

മഴവെള്ളം കുത്തിയൊഴുകി പേര് പോലെ തോടായി -അടക്കാത്തോട് ടൗൺ |

Aswathi Kottiyoor

‘ജനങ്ങളെ സേവിക്കാനാണ് ശ്രമിക്കേണ്ടത്, ബുദ്ധിമുട്ടിക്കാൻ അല്ല’: തദ്ദേശ അദാലത്ത് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

Aswathi Kottiyoor

ടാറ്റാ നഗർ എറണാകുളം എക്സ്പ്രസിൽ കടത്തിക്കൊണ്ടു വന്നത് 35 കിലോ കഞ്ചാവ്, യുവാവ് അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox