24.4 C
Iritty, IN
October 15, 2024
  • Home
  • Uncategorized
  • നടൻ സിദ്ദിഖ് ഇപ്പോഴും ഒളിവിൽ; മുൻകൂർ ജാമ്യം അടിയന്തിരമായി പരിഗണിക്കാൻ നീക്കവുമായി അഭിഭാഷകർ
Uncategorized

നടൻ സിദ്ദിഖ് ഇപ്പോഴും ഒളിവിൽ; മുൻകൂർ ജാമ്യം അടിയന്തിരമായി പരിഗണിക്കാൻ നീക്കവുമായി അഭിഭാഷകർ


കൊച്ചി: ബലാത്സംഗ കേസിൽ ഒളിവിലുള്ള നടൻ സിദ്ദിഖിനെ ഇനിയും കണ്ടെത്താനായില്ല. മൂൻകൂർ ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കാനുള്ള നീക്കവുമായി അഭിഭാഷകർ. സിദ്ദിഖിനായി സുപ്രീംകോടതിയിൽ ഹാജരാകുക മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി. മുന്‍കൂര്‍ ജാമ്യാപേക്ഷ വെള്ളിയാഴ്ച്ച പരിഗണിക്കണമെന്നാവശ്യപ്പെട്ട്
അഭിഭാഷകർ സുപ്രിം കോടതി മെന്‍ഷനിങ് ഓഫീസര്‍ക്ക് ഇന്ന് ഈ മെയില്‍ കൈമാറും.

ഹർജി ലിസ്റ്റ് ചെയ്യുന്നതിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസാണ് അന്തിമ തീരുമാനം എടുക്കുക. സാധാരണ മുന്‍കൂര്‍ ജാമ്യം ഉള്‍പ്പടെയുള്ള ഹര്‍ജികൾ പരമാവധി വേഗത്തിൽ സുപ്രീം കോടതി പരിഗണിക്കാറുണ്ട്. സിദ്ദിഖിനായി കേസിൽ മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി ഹാജരാകും. മുതിർന്ന അഭിഭാഷക വൃന്ദാ ഗ്രോവർ അതിജീവിതയ്ക്കായി ഹാജരാകുമെന്നാണ് വിവരം. സംസ്ഥാന സർക്കാരിനായി മുതിർന്ന അഭിഭാഷകൻ രഞ്ജിത്ത് കുമാർ ഹാജരായേക്കും.

Related posts

തൈക്കാട് ആശുപത്രിയിലെ ഗര്‍ഭസ്ഥ ശിശുവിന്റെ മരണം: മോര്‍ച്ചറിക്ക് മുന്നില്‍ പ്രതിഷേധം

Aswathi Kottiyoor

കടന്നൽ കുത്തേറ്റ് വയോധികൻ മരിച്ചു

Aswathi Kottiyoor

നായ കുരച്ചതിനെ ചൊല്ലി തര്‍ക്കം: യുവാവ് വയറ്റില്‍ ചവിട്ടി, 65കാരിക്ക് ദാരുണാന്ത്യം

Aswathi Kottiyoor
WordPress Image Lightbox