26.5 C
Iritty, IN
September 27, 2024
  • Home
  • Uncategorized
  • കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം; തമിഴ്നാട് തേനിയിൽ 70കാരനായ പൂജാരി അറസ്റ്റിൽ
Uncategorized

കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം; തമിഴ്നാട് തേനിയിൽ 70കാരനായ പൂജാരി അറസ്റ്റിൽ


ചെന്നൈ: ക്ഷേത്ര മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 70കാരനായ പൂജാരി അറസ്റ്റിൽ. തമിഴ്നാട് തേനിയിലാണ് സംഭവം. പ്രതിയെ 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തേനി പെരിയകുളത്തെ ഭഗവതി അമ്മൻ ക്ഷേത്രത്തിലാണ് നടുക്കുന്ന സംഭവമുണ്ടായത്.

2 ആൺകുട്ടികളും ഒരു പെൺകുട്ടിയും ക്ഷേത്ര മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ മിഠായി നൽകാമെന്ന് പറഞ്ഞ് പൂജാരിയായ തിലകൻ അകത്തേക്ക് വിളിക്കുകയായിരുന്നു. മിഠായി നൽകിയശേഷം ഇയാൾ ലൈംഗികാതിക്രമത്തിന് മുതിർന്നതായി കുട്ടികൾ പരാതിപ്പെടുന്നു. ഭയന്ന് പുറത്തേക്കോടിയ പെൺകുട്ടി വീട്ടിലെത്തി വിവരം പറഞ്ഞു. വീട്ടുകാർ അയൽക്കാരെയും കൂട്ടി ക്ഷേത്രത്തിലെത്തിയപ്പോൾ മർദ്ദനം ഭയന്ന പൂജാരി വാതിൽ അടച്ച് അകത്തിരിക്കുകയായിരുന്നു. ഇതോടെ നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചു. പെരിയകുളം വടക്കരൈയ സ്റ്റേഷനിൽ നിന്നെത്തിയ പൊലീസ് സംഘം ക്ഷേത്രത്തിലെത്തി ഇയാളെ അറസ്റ്റുചെയ്തു. പോക്സോ വകുപ്പും ചുമത്തി കേസെടുത്തതായി പൊലീസ് അറിയിച്ചു. അതേസമയം, കുട്ടികൾക്ക് കൗൺസലിംഗ് നൽകുമെന്ന് പൊലീസ് അറിയിച്ചു.

Related posts

‘ഷാജിയെ മർദിക്കുന്നത് കണ്ടു’; എസ്എഫ്ഐക്കെതിരെ ​ഗുരുതര ആരോപണവുമായി നൃത്തപരിശീലകൻ

Aswathi Kottiyoor

മുഖ്യമന്ത്രി പിണറായി വിജയന്‍ വൈകീട്ട് 6 മണിക്ക് മാധ്യമങ്ങളെ കാണും; വാര്‍ത്താ സമ്മേളനം ഗവര്‍ണര്‍-സര്‍ക്കാര്‍ പോരിനിടെ

Aswathi Kottiyoor

മോഷണം പോയ ഇരുചക്ര വാഹനം കണ്ടെത്തി

Aswathi Kottiyoor
WordPress Image Lightbox