24.4 C
Iritty, IN
October 15, 2024
  • Home
  • Uncategorized
  • തൃശ്ശൂരിൽ പോക്സോ കേസിൽ ഗ്രേഡ് എസ്ഐ പിടിയിൽ; പീഡിപ്പിച്ചത് സ്റ്റുഡൻ്റ് പൊലീസ് കേഡറ്റായ വിദ്യാ‍ർത്ഥിനിയെ
Uncategorized

തൃശ്ശൂരിൽ പോക്സോ കേസിൽ ഗ്രേഡ് എസ്ഐ പിടിയിൽ; പീഡിപ്പിച്ചത് സ്റ്റുഡൻ്റ് പൊലീസ് കേഡറ്റായ വിദ്യാ‍ർത്ഥിനിയെ

തൃശൂർ: പോക്സോ കേസിൽ എസ്.ഐയെ പൊലീസ് കസ്റ്റഡിയിലെടുത്തു. തൃശൂരിൽ സ്റ്റുഡൻ്റ് പൊലീസ് കേഡറ്റിനെ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് നടപടി. കേരള പൊലീസ് ഗ്രേഡ് എസ്.ഐ ചന്ദ്രശേഖരൻ (50) ആണ് കസ്റ്റഡിയിലുള്ളത്. രണ്ടു വർഷം മുമ്പ് ചാപ്പാറ വിനോദ സഞ്ചാര കേന്ദ്രത്തിന് സമീപത്ത് കാറിൽ വച്ച് പീഡിപ്പിച്ചെന്ന് വിദ്യാർത്ഥിനി കൗൺസിലിങിൽ വെളിപ്പെടുത്തിയതിനെ തുടർന്നാണ് എസ്.ഐയെ കസ്റ്റഡിയിലെടുത്തത്.

അന്ന് ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്ന പെൺകുട്ടി ഇന്ന് പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. പെൺകുട്ടിയുടെ വെളിപ്പെടുത്തൽ പൊലീസിനെ അറിയിച്ചതിന് പിന്നാലെ തൃശൂർ റൂറൽ വനിതാ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഗ്രേഡ് എസ്.ഐ ചന്ദ്രശേഖരനെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ മൊഴി രേഖപ്പെടുത്തും. വൈദ്യ പരിശോധനക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം. പോക്സോ നിയമ പ്രകാരമാണ് എസ്.ഐക്കെതിരെ കേസെടുത്തിരിക്കുന്നത്.

Related posts

ടി പി കേസിലെ പ്രതികൾക്ക് തിരിച്ചടി; വിചാരണ കോടതി ശിക്ഷ ശരിവെച്ചു, 2 പ്രതികളെ വെറുതെ വിട്ടത് റദ്ദാക്കി

Aswathi Kottiyoor

പാകിസ്താനിലെ വ്യോമസേന പരിശീലന കേന്ദ്രത്തിൽ ഭീകരാക്രമണം; 3 സൈനികരെ വധിച്ചെന്ന് സൈന്യം

Aswathi Kottiyoor

പരീക്ഷ കഴിഞ്ഞ് കുളത്തിൽ കുളിക്കാനെത്തി, അപകടം; സ്കൂൾ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

Aswathi Kottiyoor
WordPress Image Lightbox