24.4 C
Iritty, IN
October 15, 2024
  • Home
  • Uncategorized
  • ഭയം വേണ്ട, ജാഗ്രത മതി; മൂന്ന് ഛിന്നഗ്രഹങ്ങള്‍ ഇന്ന് ഭൂമിക്കടുത്ത്
Uncategorized

ഭയം വേണ്ട, ജാഗ്രത മതി; മൂന്ന് ഛിന്നഗ്രഹങ്ങള്‍ ഇന്ന് ഭൂമിക്കടുത്ത്

ന്യൂയോര്‍ക്ക്: ഇന്ന് (സെപ്റ്റംബര്‍ 25) മൂന്ന് ചിന്നഗ്രഹങ്ങള്‍ ഭൂമിക്ക് അരികിലെത്തുമെന്ന മുന്നറിയിപ്പുമായി നാസ. ഇവയില്‍ രണ്ടെണ്ണം വിമാനത്തിന്‍റെ വലിപ്പമുള്ളതാണ്. മൂന്ന് ഛിന്നഗ്രഹങ്ങളാണ് സെപ്റ്റംബര്‍ 25ന് ഭൂമിക്ക് അരികിലെത്തുന്നത്. എന്നാല്‍ ഭൂമിക്ക് യാതൊരു ഭീഷണിയും സൃഷ്ടിക്കാതെ ഇവ കടന്നുപോകും.

2024 എസ്‌ജി, 2024 എസ്‌എഫ്, 2024 ആര്‍കെ7 എന്നീ ഛിന്നഗ്രഹങ്ങളാണ് ഇന്ന് ഭൂമിക്ക് അരികിലെത്തുന്നത്. ഇവയില്‍ 2024 എസ്‌ജി ഒരു വീടിന്‍റെ വലിപ്പമുള്ളതാണ് എന്ന് നാസ പറയുന്നു. 46 അടിയായിരിക്കും ഏകദേശം കണക്കാക്കുന്ന വ്യാസം. ഭൂമിക്ക് ഏറ്റവും അരികിലെത്തുമ്പോള്‍ 682,000 മൈല്‍ അകലെയായിരിക്കും 2024 എസ്‌ജി. അതിനാല്‍ തന്നെ ഭൂമിക്ക് യാതൊരു ഭീഷണിയും സൃഷ്ടിക്കാതെ ഇത് കടന്നുപോകും. ഇന്ന് അടുത്തെത്തുന്ന മറ്റൊരു ഛിന്നഗ്രഹമായ 2024 എസ്‌എഫിന് 170 അടിയാണ് വ്യാസം. 2,880,000 മൈല്‍ എന്ന വളരെ സുരക്ഷിതമായ അകലത്തിലൂടെയാണ് 2024 എസ്‌എഫ് ഛിന്നഗ്രഹം കടന്നുപോവുക. പട്ടികയിലെ മൂന്നാമനായ 2024 ആര്‍കെ7ന് 100 അടിയാണ് വ്യാസം. ഭൂമിക്ക് ഏറ്റവും അടുത്തെത്തുമ്പോള്‍ പോലും 4,240,000 മൈല്‍ അകലം ഈ ഛിന്നഗ്രഹത്തിനുണ്ടാകും. അതിനാല്‍ തന്നെ ഇന്ന് ഭൂമിക്ക് അതിഥികളായെത്തുന്ന മൂന്ന് ഛിന്നഗ്രഹങ്ങളെയും ഭയക്കേണ്ടതില്ല.

ഭൂമിക്ക് 4.6 മില്യണ്‍ മൈല്‍ (75 ലക്ഷം കിലോമീറ്റര്‍) അടുത്തെത്തുന്ന ചിന്നഗ്രഹങ്ങളെ കുറിച്ച് നാസ പതിവായി മുന്നറിയിപ്പ് നല്‍കാറുണ്ട്. ഈ അകലത്തിലെത്തുന്ന 150 മീറ്ററെങ്കിലും വലിപ്പമുള്ള ഛിന്നഗ്രഹങ്ങളേ ഭൂമിക്ക് ഭീഷണി സൃഷ്ടിക്കാറുള്ളൂ. നാസയുടെ നാജെറ്റ് പ്രൊപല്‍ഷ്യന്‍ ലബോററ്ററിയാണ് ഇത്തരം ബഹിരാകാശ വസ്‌തുക്കളെ കുറിച്ച് പഠിക്കുന്നതും അവയുടെ പാത കൃത്യമായി നിരീക്ഷിക്കുന്നതും. 385,000 കിലോമീറ്ററാണ് ഭൂമിയും ചന്ദ്രനും തമ്മിലുള്ള ശരാശരി അകലം.

Related posts

കാട്ടാന ശല്യം രൂക്ഷമായ പാലക്കാട് ധോണിയില്‍ കേന്ദ്ര മന്ത്രി ഭഗവന്ത് ഖുബേ സന്ദര്‍ശനം നടത്തും

Aswathi Kottiyoor

പ്രശസ്തനായ ബോഡി ബില്‍ഡര്‍ ഹൃദയസ്തംഭനം മൂലം മരിച്ചു…

Aswathi Kottiyoor

പെരുമ്പാവൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox