26 C
Iritty, IN
October 14, 2024
  • Home
  • Uncategorized
  • മദ്യപിച്ചാൽ അടിപിടി സ്ഥിരം, പക്ഷേ അൽപം കടന്നുപോയി, മരണമൊഴിയിലും കാര്യം മറച്ചുവെച്ചെങ്കിലും കൂട്ടുകാർ കുടുങ്ങി
Uncategorized

മദ്യപിച്ചാൽ അടിപിടി സ്ഥിരം, പക്ഷേ അൽപം കടന്നുപോയി, മരണമൊഴിയിലും കാര്യം മറച്ചുവെച്ചെങ്കിലും കൂട്ടുകാർ കുടുങ്ങി


എറണാകുളം: പെരുമ്പാവൂർ സ്വദേശി ഷംസുദ്ദീന്റെ കൊലപാതകത്തിൽ രണ്ട് പേർ റിമാൻഡിൽ. പെരുന്പാവൂരിലെ ബെവറേജസ് ഔ‍ട്ട്‍ലെറ്റിന് മുന്നിലുണ്ടായ അടിപിടിയിൽ പരിക്കേറ്റ ഷംസുദ്ദീൻ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സക്കിടെയാണ് മരിച്ചത്. സംഭവത്തിൽ പെരുമ്പാവൂർ സ്വദേശികളായ അജിംസിനെയും ബാവയെയുമാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം ഉച്ചക്കാണ് അജിംസും ബാവയും ഷംസുദ്ദീനും തമ്മിൽ അടിപിടിയുണ്ടായത്. മദ്യപിച്ചതിന് ശേഷം മൂവരും തമ്മിൽ ഇടക്കിടെ പതിവുള്ളതാണ് അടിപിടി. നേരത്തെയുണ്ടായിരുന്ന ഒരു തർക്കത്തെ ചൊല്ലി ഒന്നും രണ്ടും പറഞ്ഞുള്ള അടിപിടി ഇക്കുറി കൈവിട്ടു പോയി. ബെവറേജസ് ഔട്ട് ലെറ്റിന് സമീപത്ത് നിന്ന് കിട്ടിയ ഇരുമ്പ് പൈപ്പ് കൊണ്ട് അജിംസ്, ഷംസുദ്ദീനെ ക്രൂരമായി മർദിച്ചു.

കൈകാലുകൾക്കും വാരിയെല്ലിനുമേറ്റ ഗുരുതര പരിക്കുകളുമായാണ് ഷംസുദ്ദീനെ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൊഴിയെടുക്കാനെത്തിയ പൊലീസുദ്യോഗസ്ഥരോട് അടിപിടിയെ പറ്റി ഷംസുദ്ദീൻ ഒന്നും പറഞ്ഞില്ല, വീണ് പരിക്ക് പറ്റിയെന്നായിരുന്നു മൊഴി.പ്രദേശവാസികളുടെ മൊഴിയെടുത്താണ് പൊലീസ് സംഘം പ്രതികളിലേക്ക് എത്തിയത്. ഇവരെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. ഷംസുദ്ദീനെ തല്ലാനുപയോഗിച്ച ഇരുമ്പ് പൈപ്പ് പിന്നീട് കണ്ടെത്തി.

Related posts

ഹെൽമറ്റ് വെയ്ക്കാത്തതിന് സ്കൂട്ടറിന്റെ താക്കോൽ ഊരിയെടുത്തു; തിരികെ വാങ്ങാൻ പൊലീസുകാരനെ കടിച്ച് യുവാവ്

Aswathi Kottiyoor

ഇടുക്കിയിൽ ഗര്‍ഭിണിയായ യുവതിയെ കടന്നുപിടിച്ചു, പോക്സോ കേസ് പ്രതി അറസ്റ്റിൽ

Aswathi Kottiyoor

ശബരിമല ദർശനം കിട്ടാതെ തീർത്ഥാടകർ, പന്തളത്ത് തേങ്ങയുടച്ച് മാലയൂരി മടങ്ങുന്നു

Aswathi Kottiyoor
WordPress Image Lightbox