24.4 C
Iritty, IN
October 15, 2024
  • Home
  • Uncategorized
  • ഇൻസ്റ്റഗ്രാമിൽ യുവതിക്ക് അശ്ലീല സന്ദേശം അയച്ച യുവാവ് പിടിയിൽ; നഗ്നത പ്രദർശനക്കേസും തെളിഞ്ഞു
Uncategorized

ഇൻസ്റ്റഗ്രാമിൽ യുവതിക്ക് അശ്ലീല സന്ദേശം അയച്ച യുവാവ് പിടിയിൽ; നഗ്നത പ്രദർശനക്കേസും തെളിഞ്ഞു

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ പെൺകുട്ടിക്ക് അശ്ലീല സന്ദേശമയച്ച യുവാവിനെ പിടികൂടിയപ്പോൾ തെളിഞ്ഞത് നഗ്നത പ്രദർശനക്കേസ്. പുതുപ്പാടി കാവുംപാറ സ്വദേശി മുഹമ്മദ് ഫാസിലിനെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.

പതിവായി പെൺകുട്ടിക്ക് അശ്ലീല സന്ദേശം അയക്കുന്ന ആളാണ് ഫാസിലെന്ന് പൊലീസ് പറയുന്നു. വ്യാജ ഇൻസ്റ്റഗ്രാമിൽ വ്യാജ മേൽവിലാസം ഉണ്ടായിക്കായിരുന്നു ചാറ്റിങ്. ഒടുവിൽ സഹികെട്ട് പെൺകുട്ടിയുടെ കുടുംബം താമരശ്ശേരി പൊലീസിൽ പരാതി നൽകി. സന്ദേശത്തിൻ്റെ ഉറവിടം തേടി പൊലീസ് എത്തിയത് ഫാസിലിലാണ്. അപ്പോഴാണ് മറ്റൊരു കുറ്റം കൂടി തെളിഞ്ഞത്. പരാതിക്കാരിയുടെ വീടിന് മുന്നിൽ ഇടയ്ക്ക് ഒരു യുവാവ് നഗ്നത പ്രദർശനം നടത്തുമായിരുന്നു. ഏഴരയ്ക്കും ഒമ്പതിന് ഇടയ്ക്ക് മുഖം മറച്ചാണ് ഇയാൾ എത്തിയിരുന്നത്. വീട്ടുകാർ ബഹളം വയ്ക്കുമ്പോൾ, ഞൊടിയിടയിൽ പ്രതി ഓടിമറയും.

പലതവണ നാട്ടുകാർ പിടികൂടാൻ ഒളിച്ചിരുന്നെങ്കിലും പ്രതിയെ പിടികിട്ടിയിരുന്നില്ല. ഒടുവിൽ അശ്ലീല സന്ദേശമയച്ച, യുവാവിനെ തിരിച്ചറിഞ്ഞപ്പോഴാണ്, നഗ്നതാ പ്രദർശനം നടത്തിയ കുറ്റവും തെളിഞ്ഞത്. ഒരു ഹാർഡ്‌വെയർ കടയിൽ ജോലി ചെയ്യുന്ന യുവാവിന് 22 വയസ്സാണ്. ആരുമായും വലിയ കൂട്ടില്ലാത്ത ഫാസിൽ ഇങ്ങനെയൊരു കേസിൽ ഉൾപ്പെട്ടതിൽ നാട്ടുകാർക്കും ആശ്ചര്യമാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related posts

2 വയസുള്ള കുട്ടി പാടത്തെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ; സംഭവം തൃശ്ശൂർ പഴുവിലിൽ

Aswathi Kottiyoor

കേളകം രാമച്ചിയിൽ വീണ്ടും കടുവ സാന്നിധ്യം, പ്രതിഷേധവുമായി പ്രദേശവാസികൾ

Aswathi Kottiyoor

ആരോ കൊല്ലാൻ ശ്രമിക്കുന്നു’’; ജയിലിലെ അതീവ സുരക്ഷാ സെല്ലിൽ നിലവിളിച്ച് സന്ദീപ്

Aswathi Kottiyoor
WordPress Image Lightbox